വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെച്ച് സാനിയ ഇയ്യപ്പൻ; ഓൺലൈൻ വിൽപ്പനയുമായി ‘സാനിയാസ് സിഗ്നേച്ചർ’

അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും വിസ്മയിപ്പിക്കുന്ന സാനിയ ഇയ്യപ്പൻ പുതിയ തുടക്കത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. വസ്ത്ര വ്യാപാര രംഗത്താണ് സാനിയ തന്റെ കയ്യൊപ്പ് പതിപ്പിക്കാനൊരുങ്ങുന്നത്. സാനിയസ് സിഗ്നേച്ചർ എന്ന പേരിൽ ആരംഭിച്ച ക്ലോത്തിങ് ബ്രാൻഡിന്റെ വിശേഷങ്ങൾ സാനിയ തന്നെയാണ് പങ്കുവെച്ചത്. ഓൺലൈൻ സ്റ്റോറാണ് നടി ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തുവിടാമെന്നും നടി അറിയിക്കുന്നു.
മുൻപും ഒട്ടേറെ നായികമാർ വസ്ത്ര വ്യാപാര രംഗത്തേക്ക് തിരിഞ്ഞിരുന്നു. അവരിലൊരാളാകുകയാണ് സാനിയയും. ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ് സാനിയ. ലോക്ക് ഡൗൺ സമയത്ത് വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു.
ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ ഇന്ന് പത്തോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. അഭിനയത്തിന് പുറമെ നൃത്തത്തിലും മോഡലിംഗിലും താരം സജീവമാണ്.
Read More: ‘നിന്നെപോലെയാകാൻ സാധിച്ചെങ്കിൽ’; മകന് ഹൃദയം തൊടുന്ന ജന്മദിനാശംസകൾ നേർന്ന് മാധവൻ
മലയാള സിനിമയിലെ യുവാനായികമാരിലൊരാളായി മാറിയ സാനിയ അസാധ്യ മെയ്വഴക്കം കൊണ്ടാണ് ആരാധകരുടെ പ്രിയങ്കരിയായത്. അതിസാഹസികമായ നൃത്തചുവടുകളും യോഗയും വർക്ക്ഔട്ടുമൊക്കെയായി അമ്പരപ്പിക്കുന്ന സാനിയ ലോക്ക് ഡൗൺ സമയത്ത് യൂട്യൂബ് ചാനലുമായി രംഗത്ത് എത്തിയിരുന്നു.
ലോക്ക് ഡൗൺ സമയത്ത് ധാരാളം താരങ്ങൾ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അഹാന കൃഷ്ണ, അനുസിത്താര തുടങ്ങിയവരൊക്കെ യൂട്യൂബിൽ ഇപ്പോൾ സജീവമാണ്. തന്റെ സൗന്ദര്യ രഹസ്യങ്ങളും വർക്ക്ഔട്ട് വിശേഷങ്ങളുമൊക്കെയാണ് സാനിയ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്.
Story highlights- saniya iyyappan launches clothing brand