സസ്പെന്‍സ് നിറച്ച് ഷൈന്‍ ടോം ചാക്കേ നായകനായെത്തുന്ന ‘തമി’; ട്രെയ്ലര്

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയിലെത്തുന്ന ഓരോ കഥാപാത്രങ്ങളേയും അനശ്വമാക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിച്ച് താരം കൈയടി നേടുന്നു. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തമി.
ചിത്രത്തിന്റെ ട്രെയ്ലര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വീട്ടില്‍ നടക്കുന്ന ദുരൂഹ മരണത്തെ പ്രമേയമാക്കിയാണ് ചിത്രത്തിന്റെ സഞ്ചാരം. സസ്പെന്‍സ് നിറഞ്ഞ ചിത്രമായിരിക്കും തമി എന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഇത് ശരി വയ്ക്കുന്നു.
Read more: ‘ആഹാ അന്തസ്സ്’, 99-ആം വയസിൽ പിയാനോ വായിക്കുന്ന മുത്തശ്ശി, വീഡിയോ
കെ ആര് പ്രവീണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സതീഷ് കുമാര്‍ എസ്സും കെ ആര് പ്രവീണും ചേര്‍ന്ന് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കെ ആര് പ്രവീണ്‍. ഷൈന്‍ ടോം ചാക്കോയ്ക്ക് പുറമെ സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, നിഥിന് തുടങ്ങി നിരവധി താരങ്ങള്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തില്‍. സ്കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Shine Tom Chacko Thami Official Trailer