സാനിറ്റൈസർ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും വേണം, അതീവ ശ്രദ്ധ
നമ്മുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതൽ ദോഷമായി ഭവിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. മാസ്ക്, സാനിറ്റൈസർ മുതലായ സുരക്ഷാ മാർഗങ്ങൾ വളരെ കരുതലോടെ തിരഞ്ഞെടുത്തില്ലെങ്കിൽ കൊവിഡിനെക്കാൾ ഭീകരമായ ആരോഗ്യ പ്രശ്നങ്ങളാണ് ആളുകളെ കാത്തിരിക്കുന്നത്. മാസ്ക് ഉപയോഗിക്കേണ്ട രീതിയും, ഏത് മാസ്കാണ് സുരക്ഷിതമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആശങ്കയുണർത്തുന്ന ചില റിപ്പോർട്ടുകളാണ് സാനിറ്റൈസറുകളുമായി ബന്ധപ്പെട്ട് വരുന്നത്.
ഹരിയാനയിലാണ് ഗുണമേന്മയില്ലാത്തതിന്റെ പേരിൽ പതിനൊന്ന് സാനിറ്റൈസർ ബ്രാൻഡുകൾക്കെതിരെ സർക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വളരെ കരുതലോടെ ഉപയോഗിക്കേണ്ട ഒന്നാണ് സാനിറ്റൈസർ. ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ സാനിറ്റൈസറുകൾക്ക് അണുക്കളെ പ്രതിരോധിക്കാൻ സാധിക്കും. എങ്കിലും സാനിറ്റൈസർ മനക്കുന്നതും, ഉള്ളിൽ ചെല്ലുന്നതുമൊക്കെ അല്പം അപകടമുള്ള കാര്യമാണ്. അതിനിടെ സാനിറ്റൈസർ ഗുണമേന്മ ഇല്ലാത്തതാണെങ്കിൽ ജീവന് തന്നെ അപകടം വരുത്തും.
ഹരിയാനയിൽ ഗുണമേന്മയില്ലെന്ന് കണ്ടെത്തിയ സാനിറ്റൈസറുകളിൽ അമിതമായി മെഥനോളിന്റെ അംശവും കണ്ടെത്തി. ഇനിയും ഇങ്ങനെയുള്ള പ്രവണത തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More: ഇതാണ് മോഹൻലാലിൻറെ ലോക്ക് ഡൗൺ ലുക്ക്- പുതിയ രൂപത്തിൽ പ്രിയതാരം
ഗുണമേന്മയുടെ കാര്യത്തിൽ സംശയമുള്ള ബ്രാൻഡുകൾ ഉപയോഗിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ എത്ര നല്ല ക്വാളിറ്റിയുള്ള സാനിറ്റൈസറുകളായാലും രോഗം വരരുത് എന്ന നിർബന്ധത്തിൽ അമിതമായി ഉപയോഗിക്കാതിരിക്കുക. കഴിവതും മൂക്കിന് സമീപത്തേക്ക് സാനിറ്റൈസർ കൊണ്ടുപോകരുത്. ശ്വാസതടസം, എക്സിമ പോലുള്ള രോഗങ്ങളൊക്കെ വരാൻ സാധ്യതയുണ്ട്. കൈകൾ അങ്ങേയറ്റം വരണ്ടു പൊട്ടുക, ചോര കിനിയുക, പൊള്ളലുണ്ടാകുക തുടങ്ങി ഭീകരമായ അവസ്ഥകളാണ് സാനിറ്റൈസർ അമിതമായാലും സംഭവിക്കുക. അതിനാൽ, കരുതലോടെ സാനിറ്റൈസർ തിരഞ്ഞെടുക്കുക.
Story highlights-side effects of sanitizer