സാനിറ്റൈസറുകൾ എത്ര സമയം അണുക്കളെ പ്രതിരോധിക്കും? എത്രമാത്രം ഫലപ്രദമാണിത്?

August 22, 2020

കൈകളുടെ ശുചിത്വം കാത്തുസൂക്ഷിക്കാനായി ഹാൻഡ് സാനിറ്റൈസറുകൾ നിത്യേന ഉപയോഗിക്കാറുണ്ട് എല്ലാവരും. മുൻപ് ആശുപത്രികളിൽ മാത്രം കണ്ടിരുന്ന സാനിറ്റൈസർ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. അണുബാധ തടയും എന്നല്ലാതെ സാനിറ്റൈസറുകളെ കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ പലർക്കുമില്ല. എന്തിനാണ് സാനിറ്റൈസർ ഉപയോഗിക്കുന്നത്, എത്രമാത്രം ഫലപ്രദമാണിത്?

സോപ്പും വെള്ളവുമുപയോഗിചച്ച് വൃത്തിയായി കഴുകാൻ എപ്പോഴും സാധിക്കില്ല. ആ സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ ആശ്രയിക്കണം. ഒരു തവണ സാനിറ്റൈസർ ഉപയോഗിച്ചാൽ അത് ഏറെ നേരം നീണ്ടു നിൽക്കുമെന്നാണ് പലരുടെയും ധാരണ.

വെറും രണ്ടു മിനിറ്റാണ് സാനിറ്റൈസറുകളുടെ ആയുസ്. അതുകൊണ്ടു തന്നെ സോപ്പും വെള്ളവും ലഭ്യമാണെങ്കിൽ അതിലും മികച്ച സംരക്ഷണം വേറെയില്ല. സാനിറ്റൈസറുകൾ അധിക സാമ്യം അണുക്കളെ ചെറുക്കില്ല എന്നതുകൊണ്ട് ഇടക്കിടക്ക് ഉപയോഗിക്കേണ്ടതുമുണ്ട്. ഇത് വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നനങ്ങൾക്കും കാരണമാകും.

എന്നാൽ, തീർത്തും പ്രയോജനപ്രദമല്ല സാനിറ്റൈസറുകൾ എന്ന് പറയാൻ സാധിക്കില്ല. കാരണം, ഇവ വേഗത്തിൽ പ്രവർത്തിക്കുകയും അണുക്കളെ നശിപ്പിക്കുകയും ചെയ്യും. അധികം സമയം നീണ്ടു നിൽക്കില്ല എന്നതാണ് ഒരു പോരായ്മ. അതുകൊണ്ട്, സാനിറ്റൈസർ കൈകളിൽ പുരട്ടുമ്പോൾ ഒരു മുപ്പതു സെക്കന്റെങ്കിലും കൈകൾ നന്നായി തടവണം. കൈകളുടെ എല്ലാ ഭാഗത്തും സാനിറ്റൈസർ എത്തിയെന്നു ഉറപ്പു വരുത്തണം.

Story highlights- about sanitizer