ഇറുകിയ മാസ്‌ക് ധരിച്ചാൽ കാത്തിരിക്കുന്ന ചർമ്മ പ്രശ്‌നങ്ങളും പ്രതിവിധിയും

August 21, 2020

മാസ്‌ക് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനിയും കൊവിഡ് ഭീതി ഒട്ടും തന്നെ ലോകത്തെ വിട്ടുമാറാത്തതിനാൽ മുന്പോട്ടുള്ള ജീവിതത്തിലും മാസ്‌ക് അനിവാര്യ ഘടകമാണ്. പുതിയൊരു കാര്യം സ്ഥിരമായി ചെയ്യേണ്ടി വരുമ്പോൾ തുടക്കത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാസ്‌ക് ഉപയോഗിച്ചപ്പോൾ എല്ലാവരും അനുഭവിച്ചിരുന്നു. എന്നാൽ പിന്നീട് അതിനോട് പൊരുത്തപ്പെട്ടുവെങ്കിലും മാസ്‌ക് അണിയുന്നതിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചർമ്മത്തിനാണ് പ്രശ്നങ്ങൾ വരുന്നത്.

അതായത്, ഇറുകിയ മാസ്‌ക് ധരിക്കണം എന്നതാണ് പൊതുവായുള്ള ധാരണ. ഇറുകിയ മാസ്ക് ധരിക്കുന്നതിലൂടെ അതിനുള്ളിൽ ഉഷ്‌ണവും ഈർപ്പവും അനുഭവപ്പെടും. ഇതിലൂടെ മുഖത്ത് കുരുക്കളും മറ്റ് ചർമ്മ പ്രശ്നങ്ങളും വരാൻ സാധ്യതയുണ്ട്. അതുകൊണ്ട്, കോട്ടൺ ഫാബ്രിക്കിലുള്ള മാസ്‌കുകളാണ് തിരഞ്ഞെടുക്കേണ്ടത്. അത് തീരെ അയവുള്ളതോ നല്ല മുറുക്കമുള്ളതോ ആയിരിക്കരുത്.

Story highlights- ഏറെ ആഘോഷിക്കപ്പെട്ട മോഹൻലാലിൻറെ ആക്ഷൻ രംഗം വർഷങ്ങൾക്ക് മുൻപ് പകർത്തിയ ശോഭന; ശ്രദ്ധ നേടി ഹിറ്റ്ലറിലെ രംഗം

കോട്ടൺ മാസ്ക് ധരിക്കുമ്പോഴുള്ള ഗുണം, ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും എന്നതാണ്. അതേസമയം, കോട്ടൺ മാസ്കുകൾ ഉപയോഗിക്കുന്നവർ അത് കഴുകാതെ വീണ്ടും ഉപയോഗിക്കുമ്പോഴാണ് ചർമ്മ പ്രശ്നങ്ങൾ സംഭവിക്കുന്നത്. അതുപോലെ, ഇറുകിയ മാസ്കുകൾ ഉപയോഗിച്ചാൽ മുഖത്ത് കറുത്ത പാടുകൾ വരാനും കാരണമാകും. അമിതമായി വിയർക്കുന്ന രീതിയാണെങ്കിൽ ഇടയ്ക്കിടെ മുഖം കഴുകാനും മാസ്‌കുകൾ മാറ്റാനും ശ്രദ്ധിക്കണം.

Story highlights- Skin issues caused by tight mask