‘പതിനെട്ടാം വയസ്സിലെ ഞാൻ’- ഓർമ്മചിത്രം പങ്കുവെച്ച് ഭാമ
ശാലീനതയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഭാമ. വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭാമ, സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ പതിനെട്ടാം വയസ്സിലെ ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി.
ചിത്രത്തിലെ പതിനെട്ടുകാരിയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഭാമയ്ക്കില്ല. വിടർന്ന കണ്ണും കുസൃതി ചിരിയും അതേപോലെ തന്നെയുണ്ട്. സുന്ദരിയെന്ന കമന്റുമായി സിനിമയിലെ സഹപ്രവർത്തകരും ആരാധകരും ചിത്രം ഏറ്റെടുത്തു. മിസ് ബ്യൂട്ടിഫുള്‍ എന്നാണ് ഗായിക മഞ്ജരി ഭാമയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ‘ആ കണ്ണുകള്‍ സുന്ദരം’ എന്നാണ് ദിവ്യാ ഉണ്ണി ഭാമയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.
പരസ്യ രംഗത്ത് നിന്നുമാണ് ഭാമ സിനിമയിലേക്ക് എത്തിയത്. 2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.
വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ എന്ന ചിത്രത്തിലും, ‘സൈക്കിൾ’,’ വൺ വേ ടിക്കറ്റ്’, ‘സ്വപനങ്ങളിൽ ഹസൽ മേരി’, ‘കളേഴ്സ്’, ‘നാകുപെന്റ നാകു ടീക്ക’, ‘101 വെഡിങ്സ്’ തുടങ്ങി നിരവധി ചിത്രങ്ങളിലും താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ഭാമ വിവാഹിതയായത്. ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.
Story highlights-Throwback photo of bhama