‘ശകുന്തള ദേവിയെപോലെ ജീനിയസല്ലെങ്കിലും ഞാനും അത്ര മോശമല്ല’; മാർക്ക് ലിസ്റ്റ് പങ്കുവെച്ച് വിദ്യ ബാലൻ
ഇന്ത്യയിലെ ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പങ്കുവെച്ച ചിത്രത്തിൽ നായികയായത് വിദ്യ ബാലൻ ആയിരുന്നു. ശകുന്തള ദേവിയുടെ രൂപ ഭാവങ്ങളെല്ലാം വിദ്യ ബാലൻ അതേപടി പകർത്തിയിരുന്നു. ജീനിയസ്സായ ഒരു വ്യക്തിത്വത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ച വിദ്യ താനും അത്ര മോശമല്ലെന്ന് പത്താം ക്‌ളാസ്സിലെ മാർക്ക് ലിസ്റ്റ് പങ്കുവെച്ച് വ്യക്തമാക്കുകയാണ്.
1994ലെ പത്താം ക്ലാസ് ബാച്ചിൽ ഡിസ്റ്റിങ്ങ്ഷനോടെയാണ് വിദ്യ ബാലൻ പാസായത്. കണക്കിന് 150ൽ 126 മാർക്കാണ് താരം കരസ്ഥമാക്കിയത്. തൻ ജീനിയസല്ലെങ്കിലും അത്ര മോശമല്ലാത്ത വിദ്യാർത്ഥിയായിരുന്നു എന്നാണ് മാർക്ക് ലിസ്റ്റ് പങ്കുവെച്ച് വിദ്യ ബാലൻ കുറിക്കുന്നത്. എല്ലാവരോടും പത്താം ക്ലാസ്സിലെ കണക്കിന്റെ മാർക്ക് കമന്റ് ചെയ്യാനും വിദ്യ ആവശ്യപ്പെടുന്നുണ്ട്.
577 മാർക്കാണ് വിദ്യ കരസ്ഥമാക്കിയത്. ഇംഗ്ലീഷിന് 100ൽ 78ഉം, സയൻസിന് 150ൽ 128ഉം ഫ്രഞ്ചിന് 100ൽ 87ഉം മാർക്ക് വീതമാണ് വിദ്യ ബാലൻ നേടിയത്. അടുത്തിടെ ദീപിക പദുകോണും മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരുന്നു. അതേസമയം, ശകുന്തള ദേവി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിദ്യ ബാലൻ മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്.
Read More: തുളസിയിലയും മഞ്ഞളും ചേർത്തൊരു സ്പെഷ്യൽ കട്ടൻകാപ്പിയുമായി പാർവതി- വീഡിയോ
കണക്കുകൂട്ടലുകളിൽ ലോകത്തെ അമ്പരപ്പിച്ച പ്രതിഭയായിരുന്നു ശകുന്തള ദേവി. ആറാം വയസിൽ തന്നെ കണക്കിലെ മിടുക്ക് ശകുന്തള ദേവി പ്രദർശിപ്പിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ നിരവധി റെക്കോർഡുകൾ തകർത്ത ശകുന്തള ദേവിയുടെ വ്യക്തി ജീവിതമാണ് ‘ശകുന്തള ദേവി’ എന്ന ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ‘അമ്മ- മകൾ ബന്ധത്തിലൂടെയാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. മലയാളിയായ അനു മേനോനാണ് സംവിധാനം ചെയ്തത്.
Story highlights- vidhya balan shares her mark list