നരവീണ താടിയും മുടിയുമായി പുതിയ ലുക്കിൽ വിജയ് സേതുപതി; അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലെന്ന് ആരാധകർ

August 11, 2020

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. സിനിമ വിശേഷങ്ങൾക്കപ്പുറം താരത്തിന്റെ കുടുംബ വിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഫോട്ടോയിൽ സാൾട്ട് ആൻഡ് പെപ്പെർ ലുക്കിലാണ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. പുതിയ രൂപത്തിന് മികച്ച പിന്തുണ ലഭിക്കുന്നതിനൊപ്പം പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരെന്നും കമന്റുകൾ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം താരത്തിന്റേതായി അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയായ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. മാസ്റ്ററിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്ത്. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. അതേസമയം തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.

Read also: തീച്ചാട്ടവും, രക്തം കലർന്ന നദിയും, മുകളിലേക്ക് ഒഴുകുന്ന ജലവും; പ്രകൃതിയിലെ ചില അത്ഭുത പ്രതിഭാസങ്ങളും…

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാപേ രണസിംഗമെന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. സേതുപതിക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിരുമാണ്ടിയാണ്. നെൽപ്പാടങ്ങൾ നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ എത്തുന്ന രാജ്യാന്തര കമ്പനിക്കെതിരെ പോരാടാൻ എത്തുന്ന യുവാവായാണ് ചിത്രത്തിൽ സേതുപതി എത്തുന്നത്. പൗരത്വ ഭേദഗതി ബില്ലും ചിത്രത്തിൽ ചർച്ചചെയ്യുന്നുണ്ട്.

Story Highlights: vijay-sethupathi-new-salt-and-pepper-look