ഹായ്, പിന്നെ ഒരു പൊട്ടിച്ചിരി; ഫഹദിനൊപ്പം രസകരമായ വീഡിയോ പങ്കുവെച്ച് നസ്രിയ

August 22, 2020
Wedding Anniversary Nazriya Shares Video With Fahdah Faasil

വെള്ളിത്തിരയില്‍ അഭിനയ വിസ്മയമൊരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച നസ്രിയ പങ്കുവെച്ച ഒരു വീഡിയോ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ഫഹദ് ഫാസിലിനൊപ്പമുള്ള രസകരരമായ വീഡിയോയാണ് നസ്രിയ പങ്കുവെച്ചരിക്കുന്നത്.

ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി വീഡിയോയില്‍ എന്തോ പറയാനായി ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍. എന്നാല്‍ ഹായ് എന്നു പറഞ്ഞപ്പോഴേക്കും താരത്തിന് ചിരി വന്നു. പിന്നെ താരദമ്പതികളുടെ പൊട്ടിച്ചിരി മാത്രം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പങ്കുവെച്ചരിക്കുന്നത്. നിരവധി പേര്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തുന്നു.

Read more: ഒന്നിച്ചിരുന്നു മിണ്ടിയ കാലം വരും; അതിജീവനത്തിന്റെ പ്രതീക്ഷ പകര്‍ന്ന് നാദിര്‍ഷയുടെ ഗാനം

ഹാപ്പി ആനിവേഴ്‌സറി ബ്യൂട്ടീസ് എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ആശംസയായി കുറിച്ചത്. പൃഥ്വിരാജ്, അന്ന ബെന്‍, വിജയ് യേശുദാസ്, പ്രാര്‍ത്ഥന ഇന്ദ്രജിത്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി താരങ്ങളും രസകരങ്ങളായ കമന്റ് നല്‍കുന്നുണ്ട് ഈ വീഡിയോയ്ക്ക്. 2014 ലായിരുന്നു ഫഹദിന്റേയും നസ്രിയയുടേയും വിവാഹം.

Story highlights: Wedding Anniversary Nazriya Shares Video With Fahdah Faasil