ഒന്നിച്ചിരുന്നു മിണ്ടിയ കാലം വരും; അതിജീവനത്തിന്റെ പ്രതീക്ഷ പകര്‍ന്ന് നാദിര്‍ഷയുടെ ഗാനം

August 22, 2020
Insha Allah Video Song by Nadirsha

മാസങ്ങളേറെ പിന്നിട്ടു കൊറോണ വൈറസ് ഭൂമിയില്‍ വ്യാപനം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം. കൊവിഡ്കാലത്ത് പ്രതിരോധത്തിന്റെ അതിജീവനത്തിന്റെ നറുവെളിച്ചവും പകരുന്ന നിരവധി സംഗീത വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദുരിതകാലത്തു നിന്നും അതിജീവനം സാധ്യമാകുമെന്ന പ്രതീക്ഷ പകരുകയാണ് മലയാളികളുടെ പ്രിയ കലാകാരന്‍ നാദിര്‍ഷ. ഇന്‍ഷാ അള്ളാ എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത വീഡിയോ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. റഷീദ് പാറക്കലിന്റേതാണ് ഗാനത്തിലെ വരികള്‍. അരുണ്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. നാദിര്‍ഷയുടെ അതിമനോഹരമായ ആലാപനം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.

Read more: ‘ഒന്നിങ്ങു വന്നെങ്കില്‍’; മമ്മൂട്ടി‌ക്കൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളില്‍ നദിയ മൊയ്തു

ലളിതമായ വരികളാണ് പാട്ടിലേത്. വരും നാളുകളില്‍ കൊവിഡ് കാലത്തെ അതിജീവിച്ച് സമാധാനത്തിന്റെ പുത്തന്‍ പുലരികള്‍ നമുക്കായ് വരുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഗാനം. ഫൈസല്‍ ഖാലിദ് ആണ് പാട്ട് ചിത്രീകരിച്ചത്. റിയാസ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

Story highlights: Insha Allah Video Song by Nadirsha