‘ഒന്നിങ്ങു വന്നെങ്കില്‍’; മമ്മൂട്ടി‌ക്കൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളില്‍ നദിയ മൊയ്തു

August 21, 2020
Nadiya Moidu shares throwback photo with Mammootty

ഓര്‍മ്മകളുണര്‍ത്തുന്ന പഴയകാല ചിത്രങ്ങള്‍ക്ക് ഭംഗി അല്‍പം കൂടുതലാണ്. പ്രത്യേകിച്ച് അഭിനയ വിസ്മയം തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ക്ക്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിള്‍ ശ്രദ്ധ നേടാറുമുണ്ട്. നിരവധി ചിത്രങ്ങളിലൂടെ മലയാള മനസ്സുകളില്‍ ഇടം നേടിയ നദിയ മൊയ്തു പങ്കുവെച്ച ഒരു ഓര്‍മ്മ ചിത്രം ശ്രദ്ധ നേടുന്നു.

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയിലേതാണ് ഈ ഫോട്ടോ. 1985-ല്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന്റെ സംവിധായകന്‍ ജോഷിയാണ്. മമ്മൂട്ടി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് നദിയ പങ്കുവെച്ചിരിക്കുന്നതും. നദിയ മൊയ്തു വെള്ളിത്തിരയിലെത്തിയ രണ്ടാമത്തെ സിനിമയായിരുന്നു ഒന്നിങ്ങു വന്നെങ്കില്‍. എന്നാല്‍ മമ്മൂട്ടിക്കും സംവിധായകന്‍ ജോഷിക്കുമൊപ്പമുള്ള നദിയയുടെ ആദ്യ ചിത്രവുമാണ് ഇത്.

ഈ ഫോട്ടോയ്‌ക്കൊപ്പം മറ്റൊരു ഫോട്ടോ കൂടി നദിയ പങ്കുവെച്ചിട്ടുണ്ട്. ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രമാണ് ഇത്. ലാലു അലക്‌സ്, ലിസി, ശങ്കര്‍, ജോഷി എന്നിവരേയും ഈ ഫോട്ടോയില്‍ കാണാം.

Read more: തൊപ്പിയും കണ്ണടയുമായി സ്റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകരും

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നദിയ മൊയ്തു. 1984 ല്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തില്‍ മോഹന്‍ലാലും പത്മിനിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പഞ്ചാഗ്നി, വധു ഡോക്ടറാണ്, ഡബിള്‍സ്, സെവന്‍സ്, ആറു സുന്ദരിമാരുടെ കഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Story highlights: Nadiya Moidu shares throwback photo with Mammootty

Sharing a very special memory from ‘Onningu Vannengil’. It was my second film and my first with director Joshiy and…

Posted by Nadiya Moidu on Thursday, 20 August 2020