ഹാന്‍ഡ് ബാഗില്‍ എപ്പോഴും കരുതുന്ന പ്രധാനപ്പെട്ട മൂന്ന് സാധനങ്ങള്‍ പരിചയപ്പെടുത്തി ഇഷാനി കൃഷ്ണ

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടന് കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ അഹാന കൃഷ്ണയും സഹോദരിമാരുമെല്ലാം നൃത്തത്തിലൂടെയും സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. അഹാനയ്ക്ക് ഒപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സഹോദരി ഇഷാനി കൃഷ്ണയും.
യുട്യൂബില്‍ കുക്കിങ് വീഡിയോകളുമായി എത്തുന്ന ഇഷാനി ഇത്തവണ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുന്നു. തന്റെ ബാഗില്‍ എപ്പോഴും കരുതുന്ന സാധനങ്ങളെ പരിചയപ്പെടുത്തുകയാണ് താരം ഈ വീഡിയോയില്‍. എന്തായാലും ഇഷാനിയുടെ പുതിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
Read more: 24 മണിക്കൂറിനിടെ 100 മില്യണ്‍ കാഴ്ചക്കാരുമായി ചിരിത്രം കുറിച്ചു; പിന്നാലെ പുതിയ വീഡിയോയുമായി ബിടിഎസ് വീണ്ടും
അതേസമയം അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന വണ്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ ചുവടുവയ്പ്പ്. സന്തോഷ് വിശ്വനാഥന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
Story highlights: What is in my bag Youtube Section by Ishaani Krishna