24 മണിക്കൂറിനിടെ 100 മില്യണ്‍ കാഴ്ചക്കാരുമായി ചിരിത്രം കുറിച്ചു; പിന്നാലെ പുതിയ വീഡിയോയുമായി ബിടിഎസ് വീണ്ടും

August 26, 2020
Dynamite Official MV B-side

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകര്‍ക്കും ഏറെ പരിചിതമാണ് ബിടിഎസ്. കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസ് യുട്യൂബില്‍ കഴിഞ്ഞ ദിവസം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ ബിടിഎസിന്റെ ഡൈനാമൈറ്റ് എന്ന ഗാനം നൂറ് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരാണ് കണ്ടത്.

ഒരുദിവസം കൊണ്ട് നൂറ് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി എന്ന ചരിത്രമാണ് ഡൈനാമൈറ്റ് ഗാനത്തിലൂടെ ബിടിഎസ് സ്വന്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ബിടിഎസ്. ഡൈനാമൈറ്റ് ഗാനം ചിത്രീകരിച്ചതിനു പിന്നിലെ കഥയാണ് ഈ വീഡിയോയില്‍.

Read more: തണുത്ത് വിറച്ച തെരുവ് നായയെ സ്കാർഫ് ഊരി പുതപ്പിച്ച് യുവതി; വൈറൽ വീഡിയോ

ചില രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ഡൈനാമൈറ്റ് ബി- സൈഡ് എന്ന പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഒരു ദക്ഷിണ കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ് അഥവാ ബാങ്ടണ്‍ ബോയ്‌സ്. 2010-ല്‍ ഏഴ് യുവാക്കള്‍ ചേര്‍ന്നാണ് ഈ ബാന്‍ഡിന് രൂപം നല്‍കിയത്. വി, സൂഗ, ജങ് കുക്ക്, റാപ്പ് മോണ്‍സ്റ്റര്‍, ദെ ഹോപ്, ജിന്‍, ജിമിന്‍ എന്നിവരാണ് ബാന്‍ഡിലുള്ളത്.

Story highlights: BTS Dynamite Official MV B-side