ഇരുപതിനും നാൽപതിനും ഇടയിലുള്ളവർക്ക് കൊവിഡ് രോഗബാധ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന
ആഗോള മഹാമാരിയായ കൊവിഡ് ദിനംപ്രതി വർധിക്കുകയാണ്. പ്രായമായവരാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് എന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇരുപതിനും നാൽപതിനും ഇടയിലുള്ളവർക്ക് രോഗം വർധിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുപതിനും നാൽപതിനും ഇടയിലുള്ളവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും രോഗബാധിതരാണ് എന്ന കാര്യം തിരിച്ചറിയുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രോഗമുണ്ടെന്ന ബോധ്യമില്ലാതെ വരുമ്പോൾ അത് കൂടുതൽ പ്രശ്നനങ്ങളിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ചെറുപ്പക്കാരിൽ നിന്നും പ്രായമായവരിലേക്കും കുട്ടികളിലേക്കും രോഗം പകരുന്നത് അപകടകരമാണെന്നും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന വൃദ്ധർക്ക് അസുഖം രൂക്ഷമാണെന്നും ലോകാരോഗ്യ സംഘടന വെസ്റ്റേൺ പസഫിക് റീജിയൺ ഡയറക്ടർ തകേഷി കസായി പറയുന്നു.
Read More: സംസ്ഥാനത്ത് ഇന്ന് 1758പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
സാമൂഹികാരോഗ്യം മെച്ചപ്പെടുത്താനുള്ള പുതിയ ശീലങ്ങളിലൂടെ പ്രതിരോധം സാധ്യമാകു എന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഇതിനായി സർക്കാരുകൾ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കണം എന്നും തകേഷി കസായി വ്യകതമാക്കുന്നു.
Story highlights- WHO estimates that people between the ages of 20 and 40 are more likely to develop covid disease