മുത്തശ്ശിയുടെ ജീവൻ രക്ഷിക്കാൻ വാഹനം ഓടിച്ച് 11-കാരൻ; അഭിനന്ദനം, ഒപ്പം പ്രതിഷേധവും
ആവശ്യങ്ങളാണ് മനുഷ്യനെ എല്ലാ കാര്യങ്ങളിലും പ്രാപ്തനാക്കുന്നത് എന്നാണ് പൊതുവെ പറയാറുള്ളത്. അത്തരത്തിൽ അസുഖ ബാധിതയായ മുത്തശ്ശിയുടെ ജീവൻ രക്ഷിച്ച ബാലനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. മുത്തശ്ശിയെ അത്യാവശ്യമായി ആശുപത്രിയിൽ എത്തിക്കുന്നതിനായി സ്വയം ഡ്രൈവറായി മാറിയ 11 വയസുകാരനാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യാനോപോളിസിലാണ് സംഭവം. ഷുഗർ ലെവൽ കുറഞ്ഞ് എഴുന്നേൽക്കാനോ നടക്കാനോ കഴിയാതായ മുത്തശ്ശിയെ ജെ ബ്രൂവർ ലയെ എന്ന ബാലനാണ് ആശുപത്രിയിൽ എത്തിച്ചത്.
എഴുന്നേൽക്കാൻ കഴിയാതെ ഇരുന്ന മുത്തശ്ശി സഹായം തേടിയപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതിരുന്ന കുഞ്ഞ് ജെ ബ്രൂവർ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നെ ഒന്നും ആലോചിക്കാതെ കൈയിൽ കിട്ടിയ വാഹനത്തിന്റെ താക്കോൽ എടുത്ത് വേഗം തന്നെ മുത്തശ്ശിയിലെ ആശുപത്രിയിൽ എത്തിച്ചു. കാർ പോർച്ചിൽ കിടന്ന വാഹനം വീടിനോട് ചേർത്ത് ഉടൻ തന്നെ അവൻ മുത്തശ്ശിയെ വാഹനത്തിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Read also: ‘സഖി ഇനി എന്നും എന്റെ ഭാഗമാണ്’- ‘ഗുഡ് ലക്ക് സഖി’യുടെ ചിത്രീകരണം പൂർത്തിയാക്കി കീർത്തി സുരേഷ്
അതേസമയം അതിസാഹസീകമായി മുത്തശ്ശിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച ഈ കുഞ്ഞു ബാലനെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തുന്നുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. എന്നാൽ തന്റെ മുത്തശ്ശിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കുഞ്ഞുബാലൻ.
Story Highlights:11 year old drives Car to save Grandma life