‘ഞങ്ങൾ പരസ്പരം യുദ്ധം ചെയ്തു, ഒടുവിൽ ഞാൻ വിജയിച്ചു’- ഹൃദയം തൊട്ട് കാൻസറിനെ തോൽപ്പിച്ച നാലുവയസുകാരിയുടെ വാക്കുകൾ
വളരെ ലളിതമായ വാക്കുകളിലൂടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത ലോകത്തോട് വിളിച്ചു പറയുകയാണ് ഒരു നാലുവയസുകാരി. കാൻസറിനെ തോൽപിച്ച സന്തോഷം ഒരു പ്ലക്കാർഡുമേന്തി നിൽക്കുന്ന ചിത്രത്തിലൂടെയാണ് ലുള ബേത്ത് ബൗഡൻ പങ്കുവെച്ചത്. ഫോട്ടോഗ്രാഫഹരായ അമ്മ ക്രിസ്റ്റീൻ ബൗഡനാണ് ലുളയുടെ ചിത്രങ്ങൾ പകർത്തിയതും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും.
‘It came, we fought, I won’ എന്നെഴുതിയ കാർഡുമായാണ് ലുള നിൽക്കുന്നത്. ലുള കാൻസറിനെ തോൽപ്പിച്ച ഫോട്ടോഷൂട്ടിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു ‘അമ്മ. മനോഹരമായ ഗൗണും തലയിലൊരു ബാന്റുമൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നിൽക്കുന്ന ലുളയുടെ ചിത്രങ്ങൾ ലോകം ഏറ്റെടുത്തുകഴിഞ്ഞു.
കിഡ്നിക്കുള്ളിൽ ട്യൂമർ വന്നതാണ് ലുളയുടെ രോഗത്തിന്റെ തുടക്കം. കുട്ടികളിൽ കാണുന്ന പ്രത്യേകതരം കാൻസർ ആയിരുന്നു ഇത്. 12 കീമോ തെറാപ്പിയും ശസ്ത്രക്രിയയും നടത്തിയാണ് മുഴ നീക്കം ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ തന്റെ കാൻസർ പോരാട്ടം ലുള പങ്കുവയ്ക്കാറുണ്ടായിരുന്നു.
‘ഞങ്ങളൊരിക്കലും ഇങ്ങനെയൊന്നു ജീവിതത്തിൽ ഉണ്ടാകുമെന്നു കരുതിയില്ല. മറ്റുള്ളവരുടെ ദുഃഖകരമായ കഥകൾ കേൾക്കാറുണ്ടെങ്കിലും നമ്മുടെ പ്രിയപ്പെട്ട ഒരാൾക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല.എന്നാൽ അവൾ ധൈര്യമായി അതിലൂടെ കടന്നുപോയി’ -ലുളയുടെ അമ്മ പറയുന്നു.
Story highlights- 4 year old girl celebrating cancer free life