സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

May 20, 2023

പലപ്പോഴും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് കൊച്ചുകുട്ടികളുടേത്. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി ടിക് ടോക്കിലും താരമാകാറുണ്ട് കുട്ടിക്കുറുമ്പുകൾ. ചിലരാവട്ടെ, രസികൻ സംസാര ശൈലികൊണ്ടാണ് ശ്രദ്ധയാകർഷിക്കാറുള്ളത്. ഇപ്പോഴിതാ, ഒരു രസികൻ മാപ്പു പറച്ചിലാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

സ്‌കൂളിൽ ആമി എന്ന കുട്ടി തന്നോട് മാത്രം ഫ്രണ്ട് ആകുന്നില്ല എന്നുപറഞ്ഞുതുടങ്ങുന്ന പരാതി ഒരു വ്ലോഗ് പോലെ നീളുകയാണ്. എനിക്ക് ഇതുകാരണം തല പൊട്ടുകയാണ് എന്നും തല ചമ്മന്തിയാകുകയാണ് എന്നുമൊക്കെ ഈ കുഞ്ഞുമിടുക്കി പറയുകയാണ്. ഏറ്റവും ഒടുവിൽ സോറിയൊക്കെ പറയുന്നുണ്ട് കക്ഷി. എന്നാൽ ആര് ആരോടാണ് സോറി പറയുന്നതെന്നും പറയേണ്ടതെന്നും കേൾക്കുന്നവർക്ക് മനസിലാകില്ല എന്നതാണ് രസകരമായ കാര്യം.ചിരിപടർത്തുകയാണ് ഈ വിഡിയോ.

കുട്ടികൾ സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും മാത്രം പര്യായമല്ല. അവർക്ക് കൗതുകവും ആകാംക്ഷയുമെല്ലാം ഉണ്ട്. കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഒരുപരിധിവരെ വളരെ നിസാരമാണ്. ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ ഇവർ കുഴക്കാറുണ്ട്.

അതേസമയം, കഴിഞ്ഞദിവസം മറ്റൊരു രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ‘ എന്റൊപ്പം ഒരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗിനൊപ്പമുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടിയത്. ഈ ഡയലോഗ് പറയുന്നത് ഒരു കൊച്ചുകുട്ടിയാണ്. ഡയലോഗ് പറഞ്ഞശേഷം ക്രിമിനലിനെ കാണിക്കുമ്പോഴാണ് രസം. ഒരു കൊച്ചുകുട്ടി മീശയൊക്കെ വരച്ച് കുഞ്ഞു മുണ്ടും ഉടുത്ത് തലയിൽ തോർത്തുംകെട്ടി ദേഷ്യ ഭാവത്തിൽ ഇരിക്കുകയാണ്. പെട്ടെന്നാണ് ഈ കുഞ്ഞ് മിടുക്കന് നാണവും ചമ്മലുമൊക്കെ വന്നത്. നാണിച്ചുള്ള നിൽപ്പും ദേഷ്യത്തിൽ തലയിലെ തോർത്ത് അഴിച്ച് എറിയുന്നതുമൊക്കെ കാണാൻ വളരെ രസകരമാണ്.

Story highlights- A baby girl saying sorry to his friend