ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

January 27, 2023

സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം പകർന്ന് നൽകി പങ്കുവെയ്ക്കപ്പെടുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറാറുണ്ട്. പലപ്പോഴും മനസ്സ് നിറയ്ക്കുന്ന ഇത്തരം വിഡിയോകൾ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

വലേറി എന്ന പെൺകുട്ടിയാണ് ഈ വിഡിയോയിലെ താരം. ഒരു റെസ്റ്റോറന്റിൽ വെച്ചാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്. ക്യാൻസർ ബാധിതയായിരുന്ന വലേറി അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ക്യാൻസറിന്റെ വേദനകൾ ഇല്ലാതെയാണ് അവൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഇതറിഞ്ഞ റെസ്റ്റോറന്റ് ജീവനക്കാർ അവൾക്കൊരു സർപ്രൈസ് നൽകുകയായിരുന്നു. പ്രചോദനമായ അവളുടെ ജീവിതത്തെ പറ്റി റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന മറ്റുള്ളവരോട് പങ്കുവെച്ച് എല്ലാവരും ചേർന്ന് വലിയൊരു കൈയടി നൽകുകയായിരുന്നു അവൾക്ക്.

Read More: യുവാക്കളുടെ ഹരമായി മാറിയ ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലേക്ക്; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന്റെ ആവേശം പടരുന്നു

മനസ്സ് തൊടുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരുന്നു. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Surprise for girl at restaurant