നടക്കാൻ പഠിക്കുന്നതിനിടയിൽ പാട്ടുകേട്ടാൽ എങ്ങനെ ഡാൻസ് ചെയ്യാതിരിക്കും?- ചിരിപടർത്തി ഒരു കുഞ്ഞു മിടുക്കൻ

February 22, 2023

കുഞ്ഞുങ്ങൾ എപ്പോഴും കൗതുകങ്ങളുടെ കലവറയാണ്. അവരുടെ ഓരോ നീക്കങ്ങളും ചലനങ്ങളുമെല്ലാം എല്ലാവരിലും കൗതുകം സമ്മാനിക്കും. അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ രസകരമായ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ സ്വീകാര്യതയുമേറെയാണ്. ഇപ്പോഴിതാ, നടക്കാൻ പഠിക്കുന്ന ഒരു കുഞ്ഞു മിടുക്കന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ആദ്യ ചുവടുകൾ പഠിക്കുന്നതിനൊപ്പം പെട്ടെന്നായിരുന്നു ഈ മിടുക്കൻ നൃത്തം ചെയ്യാൻ ചുടങ്ങിയത്.

മാധ്യമപ്രവർത്തകയായ മരിയ ഷ്രിവർ ഷെയർ ചെയ്ത വിഡിയോ 4.8 മില്യൺ ആളുകളാണ് കണ്ടത്. ഇപ്പോൾ വൈറലായ വിഡിയോയിൽ ഒരു കുഞ്ഞ് തന്റെ ആദ്യ ചുവടുകൾ വെക്കുന്നത് കാണാം. പശ്ചാത്തലത്തിൽ സംഗീതം പ്ലേ ചെയ്യുന്നുണ്ട്, കുഞ്ഞ് നടക്കുന്നത് റെക്കോർഡ് ചെയ്യുന്ന കുടുംബത്തിന് ഈ മിടുക്കന്റെ അപ്രതീക്ഷിത നൃത്തച്ചുവടുകൾ കണ്ട് ചിരിക്കാതിരിക്കാനായില്ല.

‘നിങ്ങൾക്ക് നൃത്തം ചെയ്യാൻ കഴിയുമ്പോൾ എന്തിന് നടക്കണം?’ എന്നാണ് വിഡിയോയുടെ ക്യാപ്ഷൻ. വളരെ രസകരമാണ് ഈ കുഞ്ഞിന്റെ നീക്കം. കാഴ്ചക്കാരുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിരിയിക്കാറുണ്ട് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചില ചിത്രങ്ങളും വിഡിയോകളുമൊക്കെ. പലപ്പോഴും ചെറിയ കുട്ടികളുടെ വിഡിയോകൾക്കാണ് പ്രിയമേറുന്നതും. 

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

അടുത്തിടെ ഒരു സംഘം നർത്തകർക്കൊപ്പം ചുവടുകൾ വയ്ക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. അതിമനോഹരമായാണ് ഈ കുഞ്ഞിന്റെ നൃത്തച്ചുവടുകൾ എന്നതും ഏറെ ശ്രദ്ധേയമാണ്. വളരെയധികം ആസ്വദിച്ചാണ് ഈ കുഞ്ഞുമോൻ നൃത്തം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സൈബർ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു ഈ വിഡിയോ.

Story highlights- Toddler learning how to walk suddenly starts dancing