‘മക്കൾടെ അമ്മ ഇപ്പോ വരുവേ..’; കരച്ചിലടക്കി കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞുചേച്ചി- വിഡിയോ

June 1, 2023

നിഷ്‍കളങ്കതയുടെ പര്യായമാണ് കുട്ടികൾ. അവരുടെ ഭാഷ തന്നെ സ്നേഹമാണ്. കരുതലും സ്നേഹവും പങ്കുവയ്ക്കലുമൊക്കെയായി പലപ്പോഴും കുട്ടികൾ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച ശ്രദ്ധനേടുകയാണ്. സ്‌കൂൾ തുറന്നുകഴിഞ്ഞാൽ കാണുന്ന പതിവ് ആണ് കുഞ്ഞുങ്ങളുടെ കരച്ചിൽ. സ്‌കൂളിലെ ആദ്യ ദിനത്തിൽ അമ്മയും അച്ഛനും പോയ ദുഃഖത്തിൽ കരയുന്ന കുട്ടികളുണ്ട്. എന്നാൽ, പരസ്പരം കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്ന കുട്ടികൾ അപൂർവ്വമാണ്. ഇന്ന് വീണ്ടുമൊരു അധ്യയന വർഷം തുടങ്ങുമ്പോൾ രസകരമായ ഈ കാഴ്ച ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞവർഷം പങ്കുവെച്ചിരുന്ന കാഴ്ച്ചയാണ് ഇത്.

ഒരു സ്‌കൂളിൽ നിന്നുള്ള ഇങ്ങനെയൊരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്. ‘അമ്മ പോയതിൽ പൊട്ടിക്കരയുകയാണ് ഒരു ആൺകുട്ടി. അതെ ക്ലാസ്സിൽ ചേർന്ന ഒരു കുഞ്ഞു പെൺകുട്ടി ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നത് കാണാം. മക്കളുടെ ‘അമ്മ ഇപ്പോൾ വരുവേ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനിടയിൽ കരച്ചിൽ വന്നു നിറയുകയാണ് ഈ കുഞ്ഞു പെൺകുട്ടിക്കും. ചേച്ചീടെ അമ്മയും പോയി എന്ന് പറയുന്നതിനിടയിൽ വിതുമ്പൽ വന്നു പോയി. എന്നിട്ടും കൂട്ടുകാരനെ ആശ്വസിപ്പിക്കുകയാണ് ഈ കുഞ്ഞു ചേച്ചി.

Read Also: മെട്രോ ട്രെയിനിൽ മനോഹരമായി നൃത്തം ചെയ്ത് ഒരു പെൺകുട്ടി- വിഡിയോ

ജൂൺ മാസത്തിൽ കാലങ്ങളായി കണ്ടുവരുന്ന ഒരു കാഴ്ച്ചയാണ് സ്‌കൂളിലെ ആദ്യദിനത്തിൽ കണ്ണീർ പൊഴിക്കുന്ന കുരുന്നുകൾ. കുട്ടി ആദ്യമായി ക്ലാസ് മുറിയിലേക്ക് ചുവടുവെക്കുന്നത് കാണുന്നത് മാതാപിതാക്കൾക്ക് ഹൃദയം നിറയ്ക്കുന്ന ഒരു അനുഭവമായിരിക്കുമെങ്കിലും പല കുട്ടികൾക്കും അങ്ങനെയായിരിക്കില്ല. അവർക്ക് കണ്ണീരിന്റെയും അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കുന്നതിന്റെ നൊമ്പരത്തിന്റെയും ദിനമായിരിക്കും അത്. അതിനാൽ തന്നെ വളരെ രസകരമായ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ പ്രചരിക്കാറുണ്ട്.

Story highlights- girl comforts her classmate