മെട്രോ ട്രെയിനിൽ മനോഹരമായി നൃത്തം ചെയ്ത് ഒരു പെൺകുട്ടി- വിഡിയോ

June 1, 2023

അടുത്തിടെയായി ഡൽഹി മെട്രോയിൽ നിന്നും നിരവധി വൈറൽ വാർത്തകൾ ശ്രദ്ധനേടാറുണ്ട്. കൂട്ടത്തിൽ വളരെ കൗതുകമുള്ളൊരു കാഴ്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡൽഹി മെട്രോ ട്രെയിനിൽ ചുവടുവയ്ക്കുന്ന ഒരു കുഞ്ഞു മിടുക്കിയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ‘മിന്നാ മിന്നാ’ എന്ന ഗാനത്തിനാണ് പെൺകുട്ടി ചുവടുവയ്ക്കുന്നത്. നീല വസ്ത്രമൊക്കെ ധരിച്ച് മനോഹരമായാണ് പെൺകുട്ടി ചുവടുവയ്ക്കുന്നത്.

ഒട്ടേറെ ആളുകൾ പെൺകുട്ടിയുടെ ചുവടുകൾക്ക് കയ്യടിക്കുന്നതും പിന്തുണയ്ക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം, ആദ്യമായി സ്റ്റേജിൽ കയറാൻ ഭയന്ന് ചുവടുവയ്ക്കാതെ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ആൾക്കൂട്ടത്തിന് മുന്നിൽ ഭയന്നുനിന്ന കുഞ്ഞു പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ സുഹൃത്ത് ഓടി സ്റ്റേജിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു വൈറലായത്.

ഒരു നൃത്ത പരിപാടിക്കായി നഴ്‌സറി കുട്ടികളെ അണിനിരത്തിയിരിക്കുകയാണ്. ബാലറ്റ് (ബാലെ നൃത്തം) നൃത്തത്തിനായി ആണ് കുഞ്ഞുങ്ങളെ അണിനിരത്തിയിരിക്കുന്നത്. മറ്റു കുട്ടികൾ അധ്യാപികയ്‌ക്കൊപ്പം ചുവടുവയ്ക്കുമ്പോൾ ഒരു കുട്ടി മാത്രം സദസിൽ നിറഞ്ഞിരിക്കുന്ന ആളുകളെ കണ്ട് ഭയന്ന് നിൽക്കുകയാണ്. ആശങ്കയോടെ നിൽക്കുന്ന കുട്ടിക്കരികിലേക്ക് സുഹൃത്തായ ആൺകുട്ടീ ഓടിയെത്തുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. ചേർത്തുനിർത്തി എന്തോ പെൺകുട്ടിയോട് പറഞ്ഞശേഷം അരികിലായി നിൽക്കുകയാണ് ആൺകുട്ടി. വൈകാതെ തന്നെ പെൺകുട്ടി ചുവടുവയ്ക്കാനും തുടങ്ങി. അപ്പോൾ സദസിൽ നിന്നും കൈയടി ഉയരുകയാണ്.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

കുഞ്ഞുങ്ങളുടെ രസകരമായ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വേഗത്തിൽ പ്രചരിക്കാറുണ്ട്. അതേസമയം, അടുത്തിടെ സമാനമായ മറ്റൊരു വിഡിയോ ശ്രദ്ധനേടിയിരുന്നു. കുട്ടിയായിരിക്കുമ്പോൾ എല്ലാവരുടെയും ജീവിതത്തിൽ കുടുംബം വലിയ പ്രാധാന്യം വഹിക്കുന്നുണ്ട്. സൗഹൃദങ്ങളെ അടുത്തറിഞ്ഞ് തുടങ്ങുന്ന സ്‌കൂൾ കാലത്ത് പോലും എല്ലാവരും ആഗ്രഹിക്കുക മാതാപിതാക്കളുടെ സാന്നിധ്യമാണ്.

Story highlights- little girl’s dance in delhi metro