‘വൈറസിനെ നിസാരമായി കാണരുത്, അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്’- അഭിഷേക് ബച്ചൻ

കൊവിഡിൽ നിന്നും മുക്തി നേടി പഴയ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് അഭിഷേക് ബച്ചൻ. അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യക്കും ഒപ്പമാണ് അഭിഷേക് ബച്ചനും രോഗബാധിതനായത്. എന്നാൽ കൂടുതൽ ദിവസം ചികിത്സയിൽ തുടരേണ്ടി വന്നത് അഭിഷേക് ബച്ചനാണ്. ഇപ്പോഴിതാ, കാണരുത് എന്ന് മുന്നറിയിപ്പ് നൽകുകയാണ് അഭിഷേക് ബച്ചൻ.
വൈറസിനെ നിസാരമായി കാണരുത്. എപ്പോഴാണോ നിങ്ങൾ പുറത്തുപോകുന്നത്, ആരോടൊപ്പമാണോ ഉള്ളത് അപ്പോഴെല്ലാം മാസ്ക് ധരിക്കുക. തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പറയുന്നതെന്നും അഭിഷേക് വ്യക്തമാക്കുന്നു.
അമിതാഭ് ബച്ചന് പിന്നാലെയാണ് അഭിഷേക് ബച്ചന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സ്രാവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എല്ലാവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ചികിൽസിച്ചത്.
അതേസമയം, ‘ബ്രീത് ഇൻടു ദി ഷാഡോസ്’ എന്ന വെബ് സീരിസിലാണ് അഭിഷേക് ബച്ചൻ ഒടുവിൽ അഭിനയിച്ചത്. പ്രൈം സീരിസിലൂടെ ജൂലൈയിൽ സീരിസ് പ്രദർശനത്തിന് എത്തിയിരുന്നു. നിത്യ മേനോനാണ് ‘ബ്രീത് ഇൻടു ദി ഷാഡോസി’ൽ നായിക.
Story highlights- abhishek bachan about covid 19