അഭിഷേക് ബച്ചനൊപ്പം ചുവടുവെച്ച് ഐശ്വര്യ റായിയും മകളും- വിഡിയോ

June 7, 2022

ഇന്ത്യൻ സിനിമയിലെ പ്രിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. അമിതാഭ് ബച്ചനും ജയാ ബച്ചനും പിന്നാലെ മകൻ അഭിഷേക് ബച്ചനും സിനിമാലോകത്തേക്ക് എത്തിയതോടെ ബോളിവുഡിന്റെ ശ്രദ്ധ ഈ കുടുംബം നേടി. പിന്നീട് ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിന്റെ ഭാഗമായതോടെ വീണ്ടും താരമൂല്യം വർധിച്ചു. ഇപ്പോഴിതാ, ബച്ചൻ കുടുംബത്തിന്റെ ഒരു നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഒരു അവാർഡ് ഷോയിൽ ചുവടുവയ്ക്കുകയാണ് അഭിഷേക് ബച്ചൻ. സദസിൽ കാണികൾക്കൊപ്പം ഭാര്യ ഐശ്വര്യ റായിയും മകൾ ആരാധ്യയും ഉണ്ട്. സദസ്സിലേക്ക് ഇറങ്ങിയെത്തി നൃത്തം ചെയ്ത അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും പങ്കുചേർന്നു. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അഭിഷേക് ബച്ചന്റെ നൃത്തമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.

അതേസമയം, മണിരത്നത്തിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ആദിത്യ കരികാലൻ, അരുൾമൊഴി വർമ്മൻ, വന്ധ്യതേവൻ, കുന്ധവി, നന്ദി/മന്ദാകിനി, പൂങ്കുഴലി എന്നിവരെ യഥാക്രമം അവതരിപ്പിക്കുന്നു. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘പി.എസ് 1’ എന്ന് പേര് നൽകിയിട്ടുണ്ട്. അത് 2022 ൽ റിലീസ് ചെയ്യും. മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.

Read Also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

അതേസമയം, ദി ബിഗ് ബുൾ, ഗെയിം, ദം മാരോ ദം എന്നിവയാണ് അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ സിനിമകൾ. ബോബ് ബിശ്വാസ് എന്ന ചിത്രത്തിലാണ് നടൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സുജോയ് ഘോഷിന്റെ ക്രൈം ത്രില്ലർ ചിത്രം കഹാനിയിൽ ഉടനീളം പേരുകൊണ്ടുമാത്രം നിറഞ്ഞു നിന്ന കഥാപാത്രമാണ് ബോബ് ബിശ്വാസ്. വിദ്യ ബാലൻ നായികയായ ചിത്രത്തിൽ ഒരു സീരിയൽ കില്ലറായാണ് ഈ കഥാപത്രം എത്തുന്നത്. സസ്വാത ചാറ്റർജിയായിരുന്നു കഹാനിയിൽ ഈ വേഷം അവതരിപ്പിച്ചത്. 

Story highlights- abhishek bachan dance