ഐഫോണില്‍ വീഡിയോകോള്‍ മോഡില്‍ പിന്‍ക്യാമറ ഉപയോഗിച്ച് ചിത്രീകരണം; സി യു സൂണ്‍ ഒരു മഹേഷ് നാരായണ്‍ ബ്രില്യന്‍സ് ആണെന്ന് റോഷന്‍

September 5, 2020

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സി യു സൂണ്‍. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിയ റോഷന്‍ മാത്യുവും സി യു സൂണില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

സി യു സൂണ്‍ എന്ന ചിത്രം ഒരു മഹേഷ് നാരയണന്‍ ബ്രില്യന്‍സ് ആണെന്ന് റോഷന്‍ മാത്യു പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിലെ ഫഹദ് ഫാസിലിന്റെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഐഫോണില്‍ വീഡിയോ കോള്‍ മോഡില്‍ പിന്‍ക്യാമറ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ഈ സമയത്ത് മറുവശത്ത് അഭിനേതാവ് റിയാക്ട് ചെയ്യുന്നുണ്ടാവും. നേരില്‍ കാണാതെ ശബ്ദം കേട്ടുകൊണ്ട് മാത്രമാണ് റിയാക്ട് ചെയ്തതെന്നും റോഷന്‍ മാത്യു പറഞ്ഞു.

Read more: കസവുചേലില്‍ നിറചിരിയോടെ പൂര്‍ണിമ ഇന്ദ്രജിത്; ചിത്രങ്ങള്‍

ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രമായി ചിത്രത്തിലെത്തി. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റീലിസ്. അതേസമയം 90 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണ് സി യു സൂണ്‍. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Story highlights: Actor Roshan Mathew about C U Soon