നാളേക്കൊരു കരുതൽ; വായു ശുദ്ധീകരിക്കാൻ മ്യൂറൽ പെയിന്റിങ്ങുകൾ
കൊവിഡ്- 19 മഹാമാരിയും ലോക്ക് ഡൗണുമൊക്കെ വന്നതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും ഒക്കെ കുറച്ചു, ഇത് മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിക്കാൻ കാരണമായതായി പരിസ്ഥിതി പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ കൊവിഡിനൊപ്പം ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് ജനങ്ങൾ. അതുകൊണ്ടുതന്നെ ഈ മഹാമാരിയുടെ കാലം കഴിഞ്ഞാൽ ഇതിനേക്കാൾ വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് നമ്മെ കാത്തിരിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.
ഈ സാഹചര്യത്തിൽ നാളേക്കൊരു കരുതൽ എന്ന രീതിയിൽ വായു ശുദ്ധീകരിക്കാൻ മ്യൂറൽ പെയിന്റിങ്ങുകൾ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ ഷൂ കമ്പനിയായ കൺവേർസ്. ‘കൺവേർസ് സിറ്റി ഫോറസ്റ്റ്സ്’ എന്ന പദ്ധതിയുടെ ഭാഗമായി 13 നഗരങ്ങളിലെ കലാകാരന്മാരുമായി ചേർന്ന് വലിയ ചുമർ പെയിന്റിങ്ങുകൾ തയാറാകുകയാണ് ഈ കമ്പനി.
Read also: ‘സമുദ്രത്തിലൂടെ അതിനപ്പുറത്തേക്ക്’ ഞെട്ടിക്കുന്ന മേക്ക് ഓവറിൽ ഇന്ദ്രൻസ്; ശ്രദ്ധേയമായി ഫോട്ടോഷൂട്ട്
സ്മോഗ്-ഈറ്റിംഗ് പെയിന്റിങ്ങുകൾ ഉപയോഗിച്ചാണ് വലിയ ചുമർ ചിത്രങ്ങൾ ഒരുക്കുന്നത്. വായുവിനെ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്രത്യേകതരം വസ്തുവാണ് സ്മോഗ്-ഈറ്റിംഗ് പെയിന്റിങ്ങുകൾ. വായുവിലെ രാസ പദാർത്ഥങ്ങളെ നിർവീര്യമാക്കാനും അവ നിരുപദ്രവകരമായ വസ്തുക്കളാക്കി മാറ്റാനും ഈ പെയിന്റിങ്ങുകൾക്ക് കഴിയും എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. അതേസമയം ഇതിന് മുന്നേയും ഇത്തരത്തിലുള്ള പെയിന്റിങ്ങുകൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ വായു മലിനീകരണം കുറയ്ക്കാൻ ഉപയോഗിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Story Highlights:air purifier smog eating murals