‘ഫുൾ മലർ വൈബ്‌സ്’- സായി പല്ലവിയുടെ ചിത്രങ്ങൾക്ക് രസകരമായ കമന്റുമായി ഐശ്വര്യ ലക്ഷ്മി

September 19, 2020

പ്രേമത്തിലെ മലർ മിസ്സായി മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യൻ താരറാണിയായി സായ് പല്ലവി മാറിയിട്ടും മലർ എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത സായി പല്ലവി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർക്ക് സ്പെഷ്യലാണ്. ഇപ്പോഴിതാ, രണ്ടുമാസങ്ങൾക്ക് ശേഷം സായി പല്ലവി തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ചിത്രത്തിന് കമന്റുകളുമായി നിരവധി താരങ്ങളുമെത്തി. ഇപ്പോൾ നടി ഐശ്വര്യലക്ഷ്മി നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കമന്റിലും മലർ മിസ്സിന്റെ ഓർമ്മകളാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ‘മലർ വൈബ്‌സ്’ എന്നാണ് സായി പല്ലവി കമന്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ലോക്ക് ഡൗൺ സമയത്ത് പഠനത്തിരക്കിലായിരുന്നു സായ് പല്ലവി. മെഡിക്കൽ പഠനം പൂർത്തിയാക്കിയെങ്കിലും പ്രാക്ടീസിന് മുൻപ് തന്നെ താരം സിനിമയിൽ എത്തിയിരുന്നു. അടുത്തിടെ ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷ എഴുതാൻ വന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

https://www.instagram.com/p/CFR4awkF2hL/?utm_source=ig_web_copy_link

Read More: 37 വർഷങ്ങൾക്ക് ശേഷം റീമേക്കിന് ഒരുങ്ങി ‘മുന്താണൈ മുടിച്ച്’- ഉർവശിയുടെ വേഷത്തിൽ ഐശ്വര്യ രാജേഷ്

റിയാലിറ്റി ഷോയിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലെ തമിഴ് കഥാപാത്രം ശ്രദ്ധ നേടിയതോടെ തമിഴിലും തെലുങ്കിലും കൈനിറയെ അവസരങ്ങളാണ് നടിയെ തേടിയെത്തിയത്. ഏറെ താരമൂല്യമുള്ള മുൻനിര നായികയായി മാറിയ സായ് പല്ലവി, നൃത്തത്തിലുള്ള മെയ്‌വഴക്കംകൊണ്ടും ശ്രദ്ധേയയാണ്. നാഗ ചൈതന്യക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം.

Story highlights- Aishwarya Lakshmi comments on Sai Pallavi’s photo