37 വർഷങ്ങൾക്ക് ശേഷം റീമേക്കിന് ഒരുങ്ങി ‘മുന്താണൈ മുടിച്ച്’- ഉർവശിയുടെ വേഷത്തിൽ ഐശ്വര്യ രാജേഷ്

September 19, 2020

ഭാഗ്യരാജ് സംവിധാനം ചെയ്ത 1983 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ‘മുന്താണൈ മുടിച്ച്’. ചിത്രത്തിൽ നായകനായി എത്തിയതും ഭാഗ്യരാജ് തന്നെയായിരുന്നു. 37 വർഷങ്ങൾക്ക് ശേഷം ചിത്രം റീമേക്കിന് ഒരുങ്ങുകയാണ്. ഭാഗ്യരാജ് തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ശശികുമാറാണ്. ഇപ്പോഴിതാ, ചിത്രത്തിൽ നായികാവേഷം ചെയ്യുന്നതായി ഐശ്വര്യ രാജേഷ് ട്വിറ്ററിൽ പങ്കുവയ്ക്കുന്നു.

റീമേക്കിനായി സംഭാഷണവും തിരക്കഥയും എഴുതുന്നുണ്ടെങ്കിലും ഭാഗ്യരാജ് തന്നെ ചിത്രം സംവിധാനം ചെയ്യുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ആവേശത്തിലണെന്ന് ഐശ്വര്യ രാജേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു.

‘തമിഴ് സിനിമയുടെ ലാൻഡ്മാർക്ക് ചിത്രങ്ങളിലൊന്നായ ‘മുന്താണൈ മുടിച്ചു’വിന്റെ റീമേക്കിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. 2021 ൽ ചിത്രമെത്തും’- ഐശ്വര്യ രാജേഷ് പറയുന്നു. ‘വാനം കൊട്ടട്ടും’ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ചത്.

Read More: ‘എന്റെ ഫോണെടുത്ത് ഫോട്ടോയെടുത്താൽ ഞാൻ പോസ്റ്റും’; നിഖില വിമലിന്റെ രസകരമായ ഭാവങ്ങൾ പങ്കുവെച്ച് പാർവതി

നിർമാതാവ് ജെ എസ് ബി സതീഷാണ് ചിത്രത്തിന്റെ റീമേക്ക് നിർമിക്കുന്നത്. 1983 ജൂലൈ 22 ന് റിലീസ് ചെയ്ത ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. മലയാളികളുടെ പ്രിയതാരം ഉർവശിയായിരുന്നു ഭാഗ്യരാജിന്റെ നായികയായി എത്തിയത്.

Story highlights- aiswarya rajesh in munthanai mudich remake