നിമിഷയുടെ വേഷത്തിൽ ഐശ്വര്യ രാജേഷ്- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്ക് ട്രെയ്‌ലർ

October 25, 2022

മലയാളികൾക്കിടയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ റീമേക്ക് അവകാശം സംവിധായകൻ കണ്ണൻ സ്വന്തമാക്കിയത് ശ്രദ്ധനേടിയിരുന്നു. തമിഴിലും തെലുങ്കിലും ഐശ്വര്യ രാജേഷിനെ നായികയാക്കി ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.

 ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങളും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വളരെയധികം സ്വാധീനിച്ചെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ചിത്രം വളരെയധികം ചിന്തിപ്പിച്ചു എന്നും ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ ഒരുങ്ങുമ്പോൾ പോലും രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കണ്ണൻ പ്രതികരിച്ചത്.

പി.ജി മുത്തയ്യ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, രാജ്കുമാറാണ് ആർട്ട് വിഭാഗം. പട്ടുകോട്ടൈ പ്രഭാകറാണ് സംഭാഷണം എഴുതുന്നത്. അതേസമയം, മലയാള സിനിമയിൽ അടുത്തിടെ ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. അടുക്കളയും സ്ത്രീ സ്വാതന്ത്ര്യവും പുരുഷാധിപത്യവും സംസാരിച്ച ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. 

Read ALSO: “കൊടും ക്രിമിനലാണവൻ, സൂക്ഷിക്കണം..”; ദുരൂഹതയുണർത്തി ആസിഫ് അലിയുടെ കൂമന്റെ ടീസറെത്തി

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.  സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍.

Story highlights- the great indian kitchen tamil remake trailer