ജപ്പാനിൽ തിയേറ്റർ റിലീസിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’

June 20, 2021

മലയാള സിനിമയിൽ അടുത്തിടെ ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. അടുക്കളയും സ്ത്രീ സ്വാതന്ത്ര്യവും പുരുഷാധിപത്യവും സംസാരിച്ച ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. ചിത്രമിപ്പോൾ ജപ്പാനിൽ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ജപ്പാനിലെ ചിത്രത്തിന്റെ വിതരണാവകാശം നേരത്തെ വിറ്റുപോയതാണെന്നും തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതുകൊണ്ട് റിലീസ് നീണ്ടതാണെന്നും നിർമ്മാതാവ്‌ ജോമോൻ ജേക്കബ് വ്യക്തമാക്കുന്നു.

ചിത്രമിപ്പോൾ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. സംവിധായകൻ കണ്ണനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങളും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. സിനിമയുടെ തിരക്കഥ വളരെ ശക്തമാണെന്നും തമിഴ് പ്രേക്ഷകരുടെ കാഴ്ചപ്പാട് അനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും കണ്ണൻ പറയുന്നു.

Read More: തളരരുത്, ഞങ്ങളെ നോക്കാൻ വേണ്ടി അച്ഛനും അമ്മയും ഭക്ഷണം കഴിക്കാതിരിക്കരുത്; സോഷ്യൽ ഇടങ്ങളുടെ ഹൃദയംതൊട്ട് ഒരു വിഡിയോ

 സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Story highlights- the great indian kitchen to be released in japan