‘ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ’; അമാലിന് ജന്മദിനം നേർന്ന് പൃഥ്വിയും നസ്രിയയും

September 4, 2020

ദുൽഖർ സൽമാന്റെ പ്രിയതമ അമാൽ സുൽഫിയുടെ ജന്മദിനം ആശംസകൾ കൊണ്ട് മനോഹാമാക്കുകയാണ് സുഹൃത്തുക്കൾ. മറ്റാരുമല്ല, നസ്രിയയും പൃഥ്വിരാജുമാണ് അമാലിന് ഹൃദ്യമായ ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ എന്നാണ് അമാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CEr3TArJZyz/?utm_source=ig_web_copy_link

ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകയാണ്. ദുൽഖറുമായുള്ള സൗഹൃദം നസ്രിയ അമാലുമായും കാത്തുസൂക്ഷിക്കുന്നുണ്ട്. അമാലിനൊപ്പമുള്ള ചിത്രങ്ങൾ താരം പതിവായി പങ്കുവയ്ക്കാറുണ്ട്. ദുൽഖറിന്റെയും അമാലിന്റെയും മകൾ മറിയത്തിന് നാച്ചു മാമിയാണ് നസ്രിയ.

https://www.instagram.com/p/CEstlnwg6QJ/?utm_source=ig_web_copy_link

അതേസമയം, അടുത്ത സൗഹൃദം ദുൽഖർ സൽമാനുമായി കാത്തുസൂക്ഷിക്കുന്ന പൃഥ്വിരാജ് ജന്മദിനാശംസകൾ അമാൽ എന്നാണ് കുറിച്ചിരിക്കുന്നത്. സൗഹൃദ സന്ദർശനങ്ങൾ പരസ്പരം നടത്താറുള്ള കുടുംബങ്ങളാണ് ദുൽഖറിന്റേതും പൃഥ്വിരാജിന്റേതും.

2011 ഡിസംബറിൽ വിവാഹിതരായതാണ് ദുൽഖറും അമാലും. പൊതുവേദികളിൽ ദുൽഖറിനൊപ്പം സജീവ സാന്നിധ്യമാകാറുള്ള അമാൽ സിനിമയിൽ സഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അമാലിന്റെയും മറിയത്തിന്റയും വിശേഷങ്ങൾ ദുൽഖർ സൽമാൻ പതിവായി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

Story highlights- amaal sulfi’s birthday