‘ജോലി പഴയതുപോലെ തുടരുന്നു, സെറ്റിലെ കരുതലും ജാഗ്രതയും കാണൂ’- കൊവിഡ് മുക്തിക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറി അമിതാഭ് ബച്ചൻ

September 10, 2020

കൊവിഡ് മുക്തനായതിന് ശേഷം കോൻ ബനേഗാ ക്രോർപതിയുടെ ചിത്രീകരണ തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് അമിതാഭ് ബച്ചൻ. ആവശ്യമായ എല്ലാ മുൻകരുതലുകളോടെയുമാണ് അമിതാഭ് ബച്ചൻ ഷൂട്ടിംഗിൽ പങ്കെടുക്കുന്നതെങ്കിലും ആരാധകർ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കയിലാണ്. ഇപ്പോൾ ആരാധകർക്കായി തൻ സുരക്ഷിതനാണെന്ന് വ്യക്തമാക്കുകയാണ് അമിതാഭ് ബച്ചൻ.

‘കരുതലും ജാഗ്രതയും കാണൂ’ എന്ന കുറിപ്പിനൊപ്പം എല്ലാവിധ മുൻകരുതലുകളുമായി ചിത്രീകരണത്തിന് തയ്യാറെടുക്കുന്ന തന്റെ ചിത്രമാണ് അമിതാഭ് ബച്ചൻ പങ്കുവയ്ക്കുന്നത്. ‘സുരക്ഷിതമായിരിക്കുക .. മുൻകരുതലിൽ ആയിരിക്കുക .. ജോലി പഴയതുപോലെ തുടരുന്നു’- അമിതാഭ് ബച്ചൻ കുറിക്കുന്നു. ഒരു ഷോട്ടിന് തയ്യാറെടുക്കുന്നതാതായാണ് ചിത്രത്തിൽ കാണുന്നത്. പിപിഇ കിറ്റുകളും മാസ്കുകളും ധരിച്ച ക്രൂ അംഗങ്ങളും ഒപ്പമുണ്ട്.

https://www.instagram.com/p/CE7VKYuB641/?utm_source=ig_web_copy_link

ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ച ആരാധകർക്ക് ബ്ലോഗിലൂടെ അദ്ദേഹം മറുപടിയും നൽകി. “എന്റെ ആരോഗ്യത്തെ കുറിച്ചുള്ള നിങ്ങളുടെ നിരവധി ആശങ്കകൾ സ്നേഹത്തോടെ മനസിലാക്കുന്നു.. എല്ലാവരും സുഖമായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കുന്നു .. സെറ്റിലെ മുൻകരുതലുകൾ നിങ്ങൾക്കിതാ കാണാം .. ജോലി തുടരുകയാണ്, അത് നിർത്താൻ കഴിയില്ല.. ഈ ശ്രദ്ധയും കരുതലും നിങ്ങൾ കാണുക’. അമിതാഭ് ബച്ചൻ കുറിക്കുന്നു.

Read More: തസ്കരവീരന് രണ്ടാം ഭാഗമെത്തുന്നതായി പ്രമോദ് പപ്പൻ; തിരക്കഥ ഒരുക്കുന്നത് ഡെന്നിസ് ജോസഫ്

കൊവിഡ് പ്രതിസന്ധിക്കിടയിൽ ആവശ്യമായ മുന്കരുതലുകളെടുത്താണ് കോൻ ബനേഗാ ക്രോർപതിയുടെ പന്ത്രണ്ടാം സീസൺ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം കൊവിഡ് മുക്തനായ അമിതാഭ് ബച്ചൻ മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം ആദ്യമായി സെറ്റിലെത്തുന്നത് കോൻ ബനേഗാ ക്രോർപതിക്കായാണ്.