സഞ്ചാരത്തിലാണ് അനുപമ- യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് നടി
ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് അനുപമ. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനുപമയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് തെലുങ്കിലാണ്. തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ച അനുപമ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ചിത്രത്തിൽ നായികയായും, സഹസംവിധായികയായും അനുപമ പ്രവർത്തിച്ചിരുന്നു. ഇപ്പോഴിതാ, യാത്രകളിൽ സജീവമാകുകയാണ് അനുപമ.
വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്നുമുള്ള ചിത്രങ്ങളാണ് സഞ്ചാരി എന്ന കുറിപ്പിനൊപ്പം അനുപമ പങ്കുവെച്ചിരിക്കുന്നത്. സഹോദരനും യാത്രയിൽ അനുപമയ്ക്ക് ഒപ്പമുണ്ട്. ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി ധാരാളം ചിത്രങ്ങൾ അനുപമ പങ്കുവെച്ചിരുന്നു.
പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങിയ ചിത്രമായിരുന്നു മണിയറയിലെ അശോകൻ. നവാഗതനായ ഷംസു സൈബ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിൽ ശ്യാമ എന്ന കഥാപാത്രമായാണ് അനുപമ എത്തിയത്. അനു സിത്താര, നസ്രിയ, ശ്രിത ശിവദാസ് എന്നിവരും അനുപമയ്ക്കൊപ്പം ചിത്രത്തിൽ വേഷമിട്ടിരുന്നു. അതേസംയമ, അനുപമ നായികയായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തള്ളി പോകതെയ്’ എന്ന തമിഴ് സിനിമ. ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് തമിഴകത്ത് അനുപമ അരങ്ങേറ്റം കുറിച്ചത്.
Story highlights- anupama parameswaran travel photos