ന്യൂസ് പേപ്പർ പ്രിന്റിൽ താരമായി അപർണ ബാലമുരളി- വേറിട്ട ചിത്രങ്ങൾ

September 28, 2020

ഫാഷൻ വൈവിധ്യങ്ങൾ വേഷത്തിൽ പരീക്ഷിക്കാറുള്ള നടിയാണ് അപർണ ബാലമുരളി. ഇപ്പോഴിതാ ന്യൂസ് പേപ്പർ പ്രിന്റഡ് ടോപ്പിൽ വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ന്യൂസ് പേപ്പർ പ്രിൻറിംഗുള്ള കോളർ ടോപ്പാണ് അപർണ ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾക്ക് പിന്നിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം അപർണ നടത്തുന്ന ഫോട്ടോഷൂട്ടാണിത്.

https://www.instagram.com/p/CFoPtGJjauX/?utm_source=ig_web_copy_link

ലോക്ക് ഡൗൺ സമയത്ത് പൂർണമായും അഭിനയത്തിരക്കിൽ വിട്ടുപോയ സംഗീത പഠനത്തിലായിരുന്നു താരം. അച്ഛനൊപ്പം പാടുന്ന മനോഹരമായൊരു വീഡിയോ അപർണ ബാലമുരളി പങ്കുവെച്ചിരുന്നു. അതേസമയം, സൂര്യ നായകനാകുന്ന മുപ്പത്തിയെട്ടാമത്തെ ചിത്രമായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് ചേക്കേറിയിരിക്കുകയാണ് അപർണ ബാലമുരളി. സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരറൈ പോട്ര്’. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

https://www.instagram.com/p/CFe6GIGDkxR/?utm_source=ig_web_copy_link

Read More: ധീരതയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടിയ എലി; റിയല്‍ സൂപ്പര്‍ ഹീറോ

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ ശ്രദ്ധേയയാകുന്നത്. സൺഡേ ഹോളിഡേ, ബിടെക്, ഒരു സെക്കന്റ് ക്ലാസ് യാത്ര, തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടുകഴിഞ്ഞു. ആടുജീവിതത്തിലും പ്രധാന വേഷത്തിൽ അപർണ ബാലമുരളി എത്തുന്നുണ്ട്.

Story highlights- aparna balamurali’s new photoshoot