സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്; രോഗമുക്തരായവർ 1950

September 3, 2020
new Covid cases

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്. അതിൽ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത് 1391 പേർക്കാണ്. ഇന്ന് രോഗമുക്തി നേടിയത് 1950 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ നാല്, കണ്ണൂര്‍ ജില്ലയിലെ മൂന്ന്, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ രണ്ട് വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 317
എറണാകുളം – 164
കോട്ടയം – 160
കാസര്‍ഗോഡ് – 133
കോഴിക്കോട് – 131
പത്തനംതിട്ട – 118
തൃശൂര്‍ – 93
മലപ്പുറം – 91
ആലപ്പുഴ – 87
കണ്ണൂര്‍ – 74
കൊല്ലം – 65
പാലക്കാട് -58
ഇടുക്കി – 44
വയനാട് – 18

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 299
എറണാകുളം – 135
കോട്ടയം – 158
കാസര്‍ഗോഡ് – 118
കോഴിക്കോട് – 122
പത്തനംതിട്ട – 97
തൃശൂര്‍ – 90
മലപ്പുറം – 85
ആലപ്പുഴ – 83
കണ്ണൂര്‍ – 64
കൊല്ലം – 55
പാലക്കാട് – 50
ഇടുക്കി – 20
വയനാട് – 15

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Story Highlights: Covid updates kerala