അതേ ഭാവം; മാതാപിതാക്കളുടെ വെഡ്ഡിങ് വീഡിയോയ്ക്ക് മക്കളുടെ വക കിടിലന്‍ റീമേക്ക്

September 4, 2020
Daughters Recreated Parents Wedding Video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതും ഇത്തരത്തില്‍ ഒരു രസകിന്‍ വീഡിയോയാണ്.

അച്ഛന്റേയും അമ്മയുടേയും വിവാഹ വീഡിയോ റിക്രിയേറ്റ് ചെയ്ത മക്കളുടേതായിരുന്നു ഈ വീഡിയോ. വളരെ വേഗത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈററലായതും. തൊണ്ണൂറുകളിലെ കല്യാണ വീഡിയോയെ ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു മക്കളുടെ റീമേക്ക്. അതും അച്ഛന്റേയും അമ്മയുടേയും ഭാവങ്ങള്‍ അതേപോലെ പകര്‍ത്തിക്കൊണ്ട്.

Read more: ‘ഇരുട്ടുമാറി പ്രകാശം വരികതന്നെ ചെയ്യും ആകാശത്ത് മാത്രമല്ല അതിനേക്കാള്‍ വിശാലമായ മനസ്സിലും’- മണിയറയിലെ അശോകന്‍ പുതിയ ടീസറില്‍ നസ്രിയയും

ദേവികയും ഗോപികയും ചേര്‍ന്നാണ് അച്ഛനും അമ്മയ്ക്കും വ്യത്യസ്തമായ ഒരു വിവാഹവാര്‍ഷിക സമ്മാനം നല്‍കിയത്. തൃശ്ശൂര്‍ സ്വദേശികളായ ഇവര്‍ മുംബൈയില്‍ സെറ്റില്‍ഡ് ആണ്.

Story highlights: Daughters Recreated Parents Wedding Video

https://www.facebook.com/Smul00/videos/1276501956014404/?t=6&v=1276501956014404