‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം പുതിയ ഒരുങ്ങുന്നു; പ്രഖ്യാപനവുമായി ധ്യാൻ ശ്രീനിവാസനും സുഹൃത്തുക്കളും
ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ധ്യാൻ ശ്രീനിവാസൻ. ലൗ ആക്ഷൻ ഡ്രാമ’യുടെ ഒന്നാം വാർഷികത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ടീം ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും ചലച്ചിത്രതാരം അജു വർഗീസ് അറിയിച്ചു.
നിവിൻ പോളിയും നയൻ താരയുമാണ് ലൗ ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉറുവശിയും അജു വർഗീസും അടക്കം വൻ താരനിര ഒന്നിച്ച ചിത്രം കഴിഞ്ഞ വർഷം ഓണം റിലീസായാണ് എത്തിയത്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ലൗ ആക്ഷൻ ഡ്രാമ. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.
തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ ഒന്നാം വാർഷികത്തിലാണ് പുതിയ ചിത്രവുമായി ധ്യാനും അജുവും വിശാഖ് സുബ്രഹ്മണ്യവും എത്തുന്നത്.
Story Highlights: Dhyan sreenivasan new film announced