സ്കൂൾ ബസിൽ ഘടിപ്പിക്കാനുള്ള സ്മാർട്ട് സിസ്റ്റം കണ്ടുപിടിച്ച് എട്ടാം ക്ലാസുകാരൻ; പിന്നിൽ സഹപാഠിയുടെ വേർപാടിന്റെ വേദന

September 6, 2020

പ്രിയ സുഹൃത്തിന്റെ വേർപാടിനെ തുടർന്നുണ്ടായ വേദനയിൽ നിന്നും സബീൽ എന്ന എട്ടാം ക്ലാസുകാരൻ കണ്ടുപിടിച്ചത് സ്കൂൾ ബസിൽ ഘടിപ്പിക്കാനുള്ള സ്മാർട്ട് സിസ്റ്റം. തന്റെ പ്രിയ സുഹൃത്ത് സ്കൂൾ ബസിനകത്ത് വെന്ത് മരിച്ചതോടെ ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുതേ എന്ന ആഗ്രഹത്തിലാണ് ഈ കുഞ്ഞുമകൻ സ്മാർട്ട് സിസ്റ്റം കണ്ടുപിടിച്ചത്. ബസ് അധികൃതരുടെ അശ്രദ്ധമൂലം കഴിഞ്ഞ വര്‍ഷം ജൂണിലാണ് സബീലിന് ബസിനകത്ത് കുടുങ്ങിയ തന്റെ ഉറ്റ സുഹൃത്തിനെ നഷ്ടമായത്.

സ്മാർട്ട് സിസ്റ്റം ഉപയോഗിച്ച് ബസില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി തനിച്ചായാൽ ഈ ഉപകരണം പൊലീസിലേക്കും, സ്‌കൂള്‍ അധികൃതരിലേക്കും വിവരമെത്തിക്കും. ഒപ്പം വാതിലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തും തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് സബീൽ പുതിയ സിസ്റ്റം കണ്ടുപിടിച്ചിരിക്കുന്നത്. തന്റെ കളിപ്പാട്ടത്തിനകത്താണ് സബീൽ ഈ ഉപകരണം പ്രവർത്തിപ്പിച്ചത്. ദുബായി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സബീൽ. തൃശ്ശൂര്‍ സ്വദേശികളായ ബഷീര്‍ മൊയ്ദീന്‍ സബീദ എന്നിവരുടെ മകനാണ്.

Read also: ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; ‘ചന്ദ്രലേഖ’യുടെ ഓർമ്മകളിൽ

എന്തായാലും ഈ കുഞ്ഞു മകന്റെ കണ്ടുപിടുത്തത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന് പുറമെ ഈ ഉപകരണം ദുബായ് ആര്‍ടിഎയ്ക്കു മുന്നില്‍ ഇതിനകം അവതരിപ്പിച്ചു. ഉപകരണത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്കു ശേഷം ഈ ഉപകരണം സ്‌കൂള്‍ ബസ് റെഗുലേറ്ററി സിസ്റ്റത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.  

Read also:‘അർച്ചന 31 നോട്ട്ഔട്ട്’; കൗതുകം നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം

Story Highlights: Sabeel found out school bus smart system