സത്യനടേശൻ നാടാരായി ധ്യാൻ ശ്രീനിവാസൻ – കെട്ടിലും മട്ടിലും കൗതുകമുണർത്തി ‘കടവുൾ സകായം നടനസഭ’

September 4, 2020

പാവാട എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിപിൻ ചന്ദ്രൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ നായകനായി ധ്യാൻ ശ്രീനിവാസൻ എത്തും. ‘കടവുൾ സകായം നടനസഭ’ എന്ന ചിത്രത്തിൽ സത്യനടേശൻ നാടാരുടെ വേഷത്തിലാണ് ധ്യാൻ എത്തുന്നത്. ജിത്തു വയലിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവിൽ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ.
പടത്തിന് പേരിട്ടു. കടവുൾ സകായം നടനസഭ. ആരുടെയും തലയൊന്നും പൊട്ടിച്ചിതറിയില്ല.
പക്ഷേ പൊട്ടിച്ച തേങ്ങയുടെ പീസ് പോലെ ഈ പടത്തിൻറെ പേരും പോസ്റ്ററും പറ്റാവുന്നിടത്തൊക്കെ ഒന്ന് ചിതറിച്ചേക്കണേ. മഹാനടനായ മോഹൻലാൽ ഞാൻ എഴുതുന്ന ഒരു സിനിമയുടെ ടൈറ്റിൽ ഷെയർ ചെയ്തതിന്റെ ഞെട്ടലും സന്തോഷവും ഇതുവരെ വിട്ടുമാറിയിട്ടില്ല. പ്രിയപ്പെട്ട നടന്മാരായ നിവിൻ പോളിയ്ക്കും കുഞ്ചാക്കോ ബോബനും ആസിഫ് അലിയ്ക്കും ഉണ്ണി മുകുന്ദനും വിനീത് ശ്രീനിവാസനും ആൻറണിക്കും ചിത്രത്തിലെ നായകനായ ധ്യാൻ ശ്രീനിവാസനും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
ആത്യന്തികമായി പ്രേക്ഷകരുടെതാണ് സിനിമ.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പിന്തുണയും തുടർന്നും തരണേ. കടവുൾ സകായം നടനസഭയെ നിങ്ങളുടെ സഹായ ഹസ്തങ്ങളിലേക്ക് നിക്ഷേപിക്കുന്നു.

ചിത്രത്തിന്റെ പേരും ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേരും ആളുകളിൽ കൗതുകം ഉണർത്തിയിട്ടുണ്ട്. രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് കടവുൾ സകായം നടനസഭ.

Story highlights- dhyan sreenivasan’s next with bipin chandran