ഡ്രൈവ് ഇൻ സിനിമ കേരളത്തിലും; കൊച്ചിയിൽ അടുത്തമാസം പ്രദർശനം

September 24, 2020

കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ് തിയേറ്ററുകൾ. സാമൂഹിക വ്യാപനം ശക്തമായതുകൊണ്ട് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സിനിമ കാണുന്നതിന്റെ ആവേശമൊക്കെ മാറ്റിവെച്ച് ഒടിടി റിലീസുകളിലേക്ക് ചേക്കേറുകയാണ് സിനിമ. എന്നാൽ വിദേശത്തും ഇന്ത്യയിലെ മറ്റു ചില നഗരങ്ങളിലുമുള്ള ഡ്രൈവ് ഇൻ സിനിമ സൗകര്യം ഇനി കേരളത്തിലേക്കും എത്തുകയാണ്.

ഒരു തുറസായ സ്ഥലത്ത് നേരത്തെ നിശ്ചയിച്ച സമയത്ത് കാറിലെത്തി കാറിനുള്ളിൽ തന്നെയിരുന്നു സിനിമ കാണുന്നതിനാണ് ഡ്രൈവ് ഇൻ സിനിമ എന്ന് പറയുന്നത്. കൊവിഡ് കാലത്ത് ഇന്ത്യയിലെ പല നഗരങ്ങളിലും ഈ സൗകര്യം ലഭ്യമായിരുന്നു. മുംബൈ, ഡൽഹി, ബംഗളൂരു എന്നീ നഗരങ്ങളിൽ ഇങ്ങനെ സിനിമാ പ്രദർശനം ഒരുക്കിയിരുന്നു സൺസെറ്റ് സിനിമ ക്ലബ്ബ്.

https://www.instagram.com/p/CFWsMn4p1rN/?utm_source=ig_web_copy_link

അടുത്ത മാസം നാലിന് കേരളത്തിലും ഈ സൗകര്യം എത്തുകയാണ്. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിലായിരിക്കും പ്രദർശനം. ആദ്യം 15 ആളുകളെ മാത്രം ഉൾപ്പെടുത്തിയാണ് പ്രദർശനം നടക്കുക. സോയ അക്തറിന്റെ സംവിധാനത്തിൽ 2011ൽ റിലീസ് ചെയ്ത സിന്ദഗി ന മിലേഗി ദൊബാരയാണ് പ്രദർശിപ്പിക്കുന്നത്.

Story highlights- Drive-in Cinema Experience in kerala