വലയിൽ കുരുങ്ങിയ മത്സ്യകന്യക; വേറിട്ട ചിത്രങ്ങളുമായി ദുർഗ കൃഷ്ണ

September 7, 2020

‘വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൊവിഡ് പ്രതിസന്ധികൾ കാരണം ഇപ്പോൾ റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ഈ സമയത്ത് ഫോട്ടോഷൂട്ട് തിരക്കിലാണ് താരം.

https://www.instagram.com/p/CEylXuoA-1A/?utm_source=ig_web_copy_link

വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ ദുർഗ ഇപ്പോൾ മത്സ്യകന്യകയുടെ വേഷത്തിലാണ് എത്തുന്നത്. വെളുത്ത ഗൗണിൽ വലയിലും കയറിലും കുരുങ്ങിക്കിടക്കുന്ന മത്സ്യകന്യകയായാണ് ദുർഗ കൃഷ്ണ ഫോട്ടോഷൂട്ടിൽ എത്തുന്നത്. മികച്ച പ്രതികരണമാണ് ദുർഗയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അടുത്തിടെ വേറിട്ട ഫോട്ടോഷൂട്ടിലൂടെ ദുർഗ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

https://www.instagram.com/p/CEyiPuhgYB0/?utm_source=ig_web_copy_link

Story highlights- മഴയിൽ മനോഹരിയായി അഹാന- അമ്മ പകർത്തിയ വീഡിയോ പങ്കുവെച്ച് താരം

‘വിമാന’ത്തിന് പുറമെ ജയസൂര്യയുടെ ‘പ്രേതം 2’, ‘കുട്ടിമാമ’, ‘ലവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമേ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇനി ദുർഗയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ് വൃത്തം, കിംഗ് ഫിഷ്, റാം, കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്നിവ.

Story highlights- durga krishna’s variety photoshoot