‘ചേച്ചിമാർ വന്നു എണീക്കേടാ ചെക്കന്മാരെ’; 5 പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട അനിയന്മാർ; സ്നേഹ വീഡിയോ
സഹോദര സ്നേഹത്തിന്റെ മനോഹരമായ നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഒരു വീഡിയോയാണ് അഞ്ച് പെങ്ങന്മാർക്ക് ശേഷം ഉണ്ടായ ഇരട്ട അനിയന്മാരെ കാണാൻ എത്തുന്ന ചേച്ചിമാരുടെ ദൃശ്യങ്ങൾ. ആശുപത്രി മുറിയിലേക്ക് തങ്ങളുടെ അനിയന്മാരെ കാണാൻ വരിവരിയായി കയറിവരുകയാണ് ഈ കുഞ്ഞേച്ചിമാർ.
വലിയ ആവേശത്തിൽ കുഞ്ഞാവമാരുടെ അടുത്തെത്തുന്ന ചേച്ചിമാർ ചുറ്റിനും നിന്ന് കുഞ്ഞാവയെ ഒന്ന് തൊട്ടും തലോടിയുമൊക്കെ നോക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘അഞ്ച് പെൺ കുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട ആൺ കുട്ടികളെ കാണാൻ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ..’ എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്ത് കഴിഞ്ഞു.
Read also:ഈ ഗാനം ഒരുക്കിയതിന് നന്ദി; ‘നെവർ സേ ഗുഡ്ബൈ’ ഗാനം പങ്കുവെച്ച് സുശാന്തിന്റെ നായിക സജ്ഞന
കുഞ്ഞുവാവകളുടെ ചുറ്റിനും നിന്ന് കൊഞ്ചിക്കുന്നതും ‘ചേച്ചിമാർ വന്നു എണീക്കേടാ ചെക്കന്മാരെ’, ‘എന്തൊരു സോഫ്റ്റ് ആണല്ലേ’ എന്നൊക്കെയാണ് അനിയന്മാരെ തലോടിക്കൊണ്ട് ചേച്ചിമാർ പറയുന്നത്. മക്കളുടെ ഈ സ്നേഹം കൗതുകത്തോടെ ആസ്വദിക്കുന്ന അമ്മയെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. സ്നേഹവും കൗതുകവും തുളുമ്പുന്ന ഈ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Read also:സൈനിക സിനിമകൾക്ക് ഇടവേള നൽകി മേജർ രവി; പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശ ശരത്തും
Story Highlights:five-sisters-visit-twin-brothers