വീട്ടിൽ ഒരുക്കാം ഒരു കൊച്ച് പച്ചക്കറിത്തോട്ടം; അറിയാം പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പച്ചക്കറി കഴിക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. എന്നാൽ പച്ചക്കറിയ്ക്കായി മാർക്കറ്റുകളെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കാറുള്ളത്. പലപ്പോഴും വിഷാംശം നിറഞ്ഞ പച്ചക്കറികളാണ് മാര്ക്കറ്റുകളില് നിന്നെല്ലാം ലഭിക്കാറുള്ളത്. വിഷം ഇല്ലാത്ത നല്ല പച്ചക്കറികൾ ലഭിക്കുന്നതിനായി ഇന്ന് മിക്കവരും ചെറുതെങ്കിലും സ്വന്തമായി ഒരു അടുക്കള തോട്ടം ഒരുക്കേണ്ടതായുണ്ട്. അത്തരത്തിൽ അത്യാവശ്യം പച്ചക്കളിൽ വീടുകളിൽ തന്നെ കൃഷി ചെയ്യാം. അത്തരത്തിൽ വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് കൃഷി ചെയ്യാവുന്നതുമായ പച്ചക്കറിയാണ് പച്ചമുളക്.
മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പച്ചമുളക്. ഇത് എളുപ്പത്തിൽ വീടുകളിൽ തയാറാക്കാം. വളരെ കുറഞ്ഞ് സ്ഥലത്തും ഇത് കൃഷി ചെയ്യാം. ടെറസിലോ മറ്റോ പച്ചമുളക് ഗ്രോ ബാഗുകളിൽ പാകി കൃഷി ചെയ്യാവുന്നതാണ്. വീട്ടിൽ തന്നെ ധാരാളമായി ലഭിക്കാറുള്ള കഞ്ഞി വെള്ളമാണ് പച്ച മുളക് കൃഷിയ്ക്ക് ഏറ്റവും നല്ല ഒരു വസ്തു. ഏകദേശം അഞ്ച് ദിവസം മുതൽ ഏഴ് ദിവസം വരെ പഴക്കമുള്ള കഞ്ഞി വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു കപ്പ് പഴകിയ കഞ്ഞി വെള്ളം എടുത്ത ശേഷം അത് നാല് കപ്പ് പച്ച വെള്ളത്തിലേക്ക് മിക്സ് ചെയ്യുക. അതിന് ശേഷം അത് പച്ച മുളകിൽ ഒഴിച്ചു കൊടുക്കുക. ഇത് വെള്ളീച്ച ശല്യത്തെയും ഇല ചുരുളലിനെയും ഇല്ലാതാക്കും. അതിനാൽ തന്നെ ഇവ ധാരാളമായി പച്ച മുളക് ഉണ്ടാകാനും സഹായിക്കും.
കൃഷിയ്ക്ക് ഏറ്റവും ബെസ്റ്റ് സമയം സെപ്തംബർ മാസമാണ്. കൃത്യമായി വിത്തുകൾ പാകി മുളപ്പിച്ച് നല്ല ആരോഗ്യമുള്ള ചെടികൾ വേണം കൃഷിക്കായി എടുക്കാൻ. എങ്കിൽ മാത്രമേ നല്ല വിളവെടുപ്പ് ലഭ്യമാകുകയുള്ളു.
Story Highlights: Green chilli farming methods