ഓര്‍മ്മകളില്‍ നിന്നും അകലാതെ ‘ഹരികൃഷ്ണന്‍സ്’; ചിത്രത്തിന് 22 വയസ്

ഹരികൃഷ്ണന്‍സ്…, ആ പേര് കേട്ടാല്‍ പോലും ഹരം കൊള്ളുന്ന മലയാള ചലച്ചിത്രാസ്വാദകര്‍ ഉണ്ട് ഇന്നും. പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയ ചിത്രം കാലന്തരങ്ങള്‍ ഏറെ പിന്നിട്ടിട്ടും പ്രേക്ഷക മനസ്സുകളില്‍ നിന്നും പടിയിറങ്ങി പോയിട്ടില്ല എന്നുവേണം പറയാന്‍. മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ഹരികൃഷ്ണന്‍സ് എന്ന ചിത്രം. ഈ സിനിമ പ്രേക്ഷകരിലേക്കെത്തിയിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 22 വര്‍ഷങ്ങള്‍.
ഫാസിലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഫാസിലിന്റേതാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ജൂഹി ചൗവ്ല, കുഞ്ചാക്കോ ബോബന്, നെടുമുടി വേണു, ഇന്നസെന്റ്, രാജീവ് മേനോന്, കൊച്ചിന് ഹനീഫ, വേണു നാഗവള്ളി, വി കെ ശ്രീരാമന്, സുധീഷ്, ശങ്കരാടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
Story highlights: ‘ഉദയ’ ഒരുങ്ങുന്നു; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി
രണ്ട് ക്ലൈമാക്സ് പോലും ചിത്രത്തില്‍ ആവിഷ്കരിച്ചു എന്നതാണ് മറ്റൊരു കൗതുകം. ഹരികൃഷ്ണന്‍സിലെ പാട്ടുകള്‍ പോലും മലയാള മനസ്സുകളില്‍ ഇന്നും കുടിയിരിപ്പുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നത്. മിന്നല്‍ കൈവള ചാര്‍ത്തി, പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്, സമയമിതപൂര്‍വ്വ സായാഹ്നം, പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍, പൂജാബിംബം മിഴിതുറന്നു… എന്നീ ഗാനങ്ങളെല്ലാം ഇന്നും അത്രമേല്‍ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക്. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടാലും ഹരികൃഷ്ണന്സിന്റെ ഓര്‍മ്മകള്‍ ഒരുപക്ഷെ ശോഭ കെടാതെ ഇങ്ങനെതന്നെ തെളിഞ്ഞുനിന്നേക്കാം.
Story highlights: Harikrishnans Memories Reloaded