സ്കൂൾകാലം തൊട്ട് കൗമാരം വരെ; ശ്രദ്ധ നേടി വിജയ്യുടെ പഴയകാല ചിത്രങ്ങൾ

തമിഴകത്തിന്റെ ഇളയ ദളപതിയാണ് വിജയ്. തമിഴ് സിനിമാലോകത്തിന്റെ വിശേഷപ്പെട്ട പൊങ്കൽ, ദീപാവലി ദിവസങ്ങളിൽ ആരാധകർ കാത്തിരിക്കുന്നത് വിജയ് സിനിമകളുടെ റിലീസിനായാണ്. സിനിമയിൽ ആക്ഷൻ ഹീറോ ആണെങ്കിലും ജീവിതത്തിൽ വളരെ വിനയത്തോടെ മാത്രം കണ്ടിട്ടുള്ള വിജയ്യുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ചെറുപ്പം മുതൽ അമ്മയോടാണ് വിജയ് അടുപ്പം കാത്തുസൂക്ഷിക്കുന്നതെന്ന് ചിത്രങ്ങളിൽ കാണാം. എല്ലാ ആഘോഷങ്ങളിലും അമ്മയുടെ കൈപിടിച്ചെത്തുന്ന വിജയ്യുടെ കുട്ടിക്കാല ചിത്രങ്ങളിൽ ചിലതിൽ സഹോദരനും ഒപ്പമുണ്ട്. വിജയ്യുടെ സ്കൂൾകാലം തൊട്ടുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല, ഹൈ ക്വാളിറ്റി ചിത്രങ്ങളാണ് ഇവയെല്ലാം.

വിജയ് നായകനായി ഇനി തിയേറ്ററിലെത്താനുള്ള ചിത്രമാണ് ‘മാസ്റ്റർ’. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്യാങ്സ്റ്റർ ചിത്രം 2021-ൽ പൊങ്കൽ റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് മാസ്റ്ററിൽ അഭിനയിക്കുന്നത്. ഇതുവരെ വിജയ് ചെയ്ത ചിത്രങ്ങളിൽ നിന്നും തികച്ചും വേറിട്ട കഥാപാത്രമാണ് മാസ്റ്ററിലേത്. നടി മാളവിക മോഹനൻ ആണ് ചിത്രത്തിൽ വിജയ്യുടെ നായികയായി എത്തുന്നത്.
Story highlights- high quality childhood photos of vijay