മുഖത്തെ സുഷിരങ്ങൾ പ്രകൃതിദത്ത മാർഗങ്ങളിലൂടെ അകറ്റാം
തിരക്കേറിയ ജീവിതത്തിൽ ചർമ്മ സംരക്ഷണത്തിനായി സമയം കണ്ടെത്താൻ സാധിക്കാത്തവരാണ് അധികവും. പരിചരണം ലഭിക്കാതാകുമ്പോൾ മുഖത്ത് വരണ്ട ചർമ്മവും, കുഴികളും, തുടങ്ങി ഒട്ടേറെ സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്ത് കാണപ്പെടുന്ന സുഷിരങ്ങൾ. ഇത്തരം സുഷിരങ്ങൾ ധാരാളം ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും. ബ്ലാക്ക് ഹെഡ്‌സ്, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ ഇതിന്റെ ഭാഗമാണ്.
മുഖത്തെ സുഷിരങ്ങൾ അടയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഐസ്. ചർമ്മത്തെ മുറുക്കുന്നതിലൂടെ ഐസ് സുഷിരങ്ങൾ ചുരുക്കാൻ സഹായിക്കും.കുറച്ച് ഐസ് ക്യൂബുകൾ വൃത്തിയുള്ള കോട്ടൺ തുണിയിൽ പൊതിയുക. ചർമ്മത്തിൽ 15-20 സെക്കൻഡ് നേരം ഉരയ്ക്കുക. ദിവസേന ചെയ്‌താൽ മികച്ച ഫലമുണ്ടാകും.
നാരങ്ങയും ചർമ്മം മുറുകാൻ സഹായിക്കുന്നു. പകുതി നാരങ്ങ പിഴിഞ്ഞ് ഒരു കോട്ടൺ ബോളിന്റെ സഹായത്തോടെ ചർമ്മത്തിൽ പുരട്ടുക. ഇത് ചർമ്മത്തിൽ 15 മിനിറ്റ് സൂക്ഷിച്ചതിന് ശേഷം, തണുത്ത വെള്ളത്തിൽ കഴുകുക. ഇത് സുഷിരങ്ങൾ ചുരുക്കുന്നതിനും കറുത്ത പാടുകൾ കുറയ്ക്കുന്നതിനും സഹായിക്കും.
മറ്റൊരു മാർഗമാണ് കറ്റാർവാഴ. 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചർമ്മത്തിൽ മസാജ് ചെയ്യുക. രാത്രിയിൽ മുഖത്ത് സൂക്ഷിച്ച് രാവിലെ തണുത്ത വെള്ളത്തിൽ കഴുകാം. മുഖക്കുരു, സുഷിരങ്ങൾ, മങ്ങിയ ചർമ്മം എന്നിവ ഒഴിവാക്കാൻ എല്ലാ രാത്രിയിലും ഇങ്ങനെ തുടരുക.
Story highlights- how to get rid of pores