മാനസിക സമ്മർദ്ദം ലളിതമായി നിയന്ത്രിക്കാം
ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷിക്കുന്ന രീതിയിൽ നടക്കാതെ വരുമ്പോൾ ഏതു മനുഷ്യനും മാനസിക സമ്മർദ്ദം അനുഭവപ്പെടും. ജോലിയുടെ കാര്യത്തിലും ജീവിതത്തിലുമെല്ലാം ഈ പ്രതിസന്ധിയുണ്ടാകാം. ജീവിതത്തില്‍ ഒരിക്കല്‍പോലും മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കാത്തവരില്ല. എല്ലാവരിലും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നില്ല എന്നുമാത്രം. ശാരീരികമോ മാനസികമോ ആയ പല മാറ്റങ്ങളും മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായി സംഭവിക്കുന്നു.
മാനസിക സമ്മർദ്ദം ഒരാളുടെ ശരീരത്തിനെയും പ്രതികൂലമായി ബാധിക്കും. ഉറക്കക്കുറവ്, ക്ഷീണം, ദഹനക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ നിരവധി രോഗങ്ങള്‍ ശരീരത്തിന് സംഭവിക്കും. ഭക്ഷണം പോലും കഴിക്കാൻ സാഹചര്യങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്നുവെങ്കിൽ ശരീരത്തിന് വിശ്രമം നൽകുക.
നിങ്ങള്‍ക്ക് ആശ്വാസം പകരുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുക. സന്തോഷമുണ്ടാക്കുന്ന ചിന്തകള്‍, ഓര്‍മ്മകള്‍ തുടങ്ങിയവയിലേക്ക് മനസിനെ കൊണ്ടു പോവുക. മനസ്സിന് പരമാവധി വിശ്രമം നല്കാന് ശ്രമിക്കുക. ഇതിലൂടെ ഏത് സാഹചര്യത്തെയും നേരിടാനും പ്രതിസന്ധികളിൽ മനസ് മടുക്കാതിരിക്കാനും സാധിക്കും.
മനസിന്റെ താക്കോൽ അവരവരുടെ കയ്യിലാണ്. എന്താണ് ചിന്തിക്കേണ്ടത് , എന്താണ് ഒഴിവാക്കേണ്ടത് എന്ന് സ്വയം തീരുമാനിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ജോലിഭാരമാണ് പ്രശ്നമെങ്കിൽ അതിനെക്കുറിച്ച് ആശങ്കയോടെ ചിന്തിക്കാതെ പ്രതിവിധി കണ്ടെത്തുക. ജീവിതമാണ് പ്രതിസന്ധിയിലെങ്കിൽ തുറന്നു സംസാരിക്കാൻ ഒരു സുഹൃത്തിനെ കരുതുക. ഒരു വ്യക്തിയായാണ് പ്രശ്നമെങ്കിൽ അയാളോട് മനസ് തുറക്കാൻ പഠിക്കുക.
Story highlights- how to overcome stress