മാനസികാരോഗ്യത്തെ കുറിച്ചുള്ള മിഥ്യകളും സത്യവും: ഭാഗം 2

December 4, 2023

കഴിഞ്ഞ ഭാഗത്തിൽ പങ്കിട്ട വിവരങ്ങളുടെ തുടർച്ചയാണ് ഈ ഭാഗം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മിഥ്യകൾക്കപ്പുറമുള്ള വസ്തുതകൾ മനസിലാക്കാം. (Myths and Facts surrounding mental health issues: പാർട്ട്

മിഥ്യ: മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ പ്രശ്നങ്ങൾ ഉണ്ടായാൽ അത് ഒരിക്കലും ഭേദമാകില്ല.

വസ്‌തുത: ശരിയായ മാർഗങ്ങൾ സ്വീകരിച്ചാൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകളുടെ അവസ്ഥ മെച്ചപ്പെടും. ഈ തിരിച്ചുവരവ് എന്നത് വ്യക്തികൾക്ക് ജീവിക്കാനും, ജോലി ചെയ്യാനും, പഠിക്കാനും, അവരുടെ കാര്യങ്ങളിൽ പൂർണ്ണമായി പങ്കെടുക്കാനും കഴിയുന്ന ഘട്ടമാണ്. പണ്ടത്തെ അപേക്ഷിച്ച് കൂടുതൽ ചികിത്സകളും സേവനങ്ങളും കമ്മ്യൂണിറ്റി സപ്പോർട്ട് സിസ്റ്റങ്ങളും ഇന്ന് ലഭ്യമാണ്.

മിഥ്യ: തെറാപ്പിയും സ്വയം സഹായിക്കുന്നതുമൊക്കെ സമയം പാഴാക്കലാണ്. ഒരു ഗുളിക കഴിച്ചാൽ ഭേദമാകുന്നതാണെങ്കിൽ എന്തിന് ബുദ്ധിമുട്ടണം?

വസ്‌തുത: മാനസികാരോഗ്യ അവസ്ഥകൾക്കുള്ള ചികിത്സ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. മാത്രമല്ല, മരുന്നോ, തെറാപ്പിയോ അല്ലെങ്കിൽ രണ്ടും ആവശ്യമായി വരാം.

Read also: മാനസികാരോഗ്യത്തെ കുറിച്ചുള്ള മിഥ്യകളും സത്യവും: ഭാഗം 1

മിഥ്യ: മാനസികാരോഗ്യ പ്രശ്‌നമുള്ള ഒരാൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല.

വസ്‌തുത: സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരാളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. ഒരാൾക്ക് ആവശ്യമായ ചികിത്സയും സേവനങ്ങളും ലഭിക്കാൻ സഹായിക്കുന്നതിന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സ്വാധീനം ചെലുത്താനാകും. സഹായത്തിനായി നിങ്ങൾ ലഭ്യമാണെന്ന് അവരെ അറിയിക്കുകയും മറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ അവരെ സഹായിക്കുകയും ചെയ്യാം. സ്വയം പരിചരിക്കാൻ അവരെ പഠിപ്പിക്കുകയും മറ്റുള്ളവരോടുള്ളതുപോലെ അവരോടും ബഹുമാനത്തോടെ തന്നെ പെരുമാറുകയും ചെയ്യാം.

മിഥ്യ: ഒരു മാനസികാരോഗ്യ പ്രശ്നനങ്ങൾ തടയുന്നത് അസാധ്യമാണ്.

വസ്‌തുത: മാനസിക ആരോഗ്യ പ്രശ്നങ്ങൾ തുടക്കം മുതലേ തിരിച്ചറിയുകയും കുട്ടികളെയും യുവാക്കളെയും അപകടപരമായ സാഹചര്യങ്ങളിൽ നിന്ന് മാറ്റി നിർത്തുകയുമാണ് വേണ്ടത്. ഒരു വ്യക്തിയുടെ സാമൂഹിക-വൈകാരിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർക്ക് ഉയർന്ന ഉൽപ്പാദനക്ഷമത, മെച്ചപ്പെട്ട വിദ്യാഭ്യാസം, ജീവിത നിലവാരം, കുടുംബജീവിതം ഒക്കെ ഉറപ്പാക്കാൻ സാധിക്കും.

കടപ്പാട്: SAMHSA (Substance Abuse and Mental Health Services Administration)

Story highlights: Myths and Facts surrounding mental health issues: Part 2