മാനസികാരോഗ്യത്തെ കുറിച്ചുള്ള മിഥ്യകളും സത്യവും: ഭാഗം 1

December 2, 2023

മാനസികാരോഗ്യം ഏറ്റവും പ്രധാനമാണ്. മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സംസാരങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ഇതിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യകളും ഏറെയാണ്. ഈ മിഥ്യകൾക്കപ്പുറമുള്ള വസ്തുതകൾ മനസിലാക്കാം. (Myths and Facts surrounding mental health issues)

മിഥ്യ: മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നെ ബാധിക്കില്ല.

വസ്‌തുത: ശരീരത്തെ രോഗം ബാധിക്കുന്നത് പോലെ ആർക്ക് വേണമെങ്കിലും ഏത് നേരത്തും മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന് വരാം. ഇതിന് പ്രായമോ, ജോലിയോ, ശാരീരിക അവസ്ഥകളോ എന്നീ വ്യത്യാസങ്ങളൊന്നുമില്ല. അതിനാൽ നമുക്ക് ഇത്തരം പ്രശ്‍നങ്ങൾ ഉണ്ടാകുക ഇല്ല എന്ന ചിന്ത ശരിയല്ല.

മിഥ്യ: കുട്ടികൾ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നില്ല.

വസ്‌തുത: വളരെ ചെറിയ കുട്ടികൾ പോലും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഈ അവസ്ഥകൾ പലപ്പോഴും ക്ലിനിക്കൽ രോഗനിർണ്ണയത്തിന് വരെ വിധേയമാകാറുണ്ട്. ഒരു വ്യക്തിക്ക് 14 വയസ്സ് തികയുന്നതിന് മുൻപ് തന്നെ മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Read also: മാനസികാരോഗ്യത്തെ കുറിച്ചുള്ള മിഥ്യകളും സത്യവും: ഭാഗം 2

മിഥ്യ: മാനസിക പ്രശനങ്ങളുള്ള ആളുകൾ അക്രമാസക്തരാണ്.

വസ്‌തുത: മാനസികാരോഗ്യ ബുദ്ധിമുട്ടുകളുള്ളവർ മറ്റുള്ളവരെ അപേക്ഷിച്ച് അക്രമാസക്തരാകാൻ സാധ്യതയില്ല. മറിച്ച് കുറ്റകൃത്യത്തിന് ഇരയാകാനുള്ള സാധ്യത 10 മടങ്ങ് കൂടുതലാണ്. ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളെ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിഞ്ഞെന്ന് വരില്ല. കാരണം പലരും വളരെ സജീവവും കാര്യക്ഷമമായി പ്രവർത്തിക്കുന്നവരുമാണ്.

മിഥ്യ: വ്യക്തിത്വ ദൗർബല്യത്തിന്റെയോ സ്വഭാവ വൈകല്യങ്ങളുടെയോ ഫലമാണ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ. നന്നായി പരിശ്രമിച്ചാൽ അതിൽ നിന്ന് രക്ഷപ്പെടാൻ’ കഴിയും.

വസ്‌തുത: മടിയോ ബലഹീനതയോ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. മാത്രമല്ല മെച്ചപ്പെടാൻ പലർക്കും സഹായം ആവശ്യമുണ്ട്. ജീനുകൾ, രോഗങ്ങൾ, ജീവിതാനുഭവങ്ങൾ, കുടുംബ ചരിത്രം എന്നിവയൊക്കെ ഒരാളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

തുടന്നുള്ള വിവരങ്ങൾ അടുത്ത ഭാഗത്തിൽ…

കടപ്പാട്: SAMHSA (Substance Abuse and Mental Health Services Administration)

Story highlights: Myths and Facts surrounding mental health issues