പരമ്പരാഗത വേഷത്തിൽ വധുവായി അണിഞ്ഞൊരുങ്ങി ജാൻവി കപൂർ- മനോഹര ചിത്രങ്ങൾ

September 24, 2020

ബോളിവുഡിലെ ഏറ്റവും മികച്ച ഫാഷനിസ്റ്റുകളിൽ ഒരാളാണ് ജാൻ‌വി കപൂർ. പൊതുവേദികളിൽ വസ്ത്രധാരണം കൊണ്ടും ഫാഷൻ വൈവിധ്യംകൊണ്ടും ജാൻവി കപൂർ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, പ്രശസ്ത ബോളിവുഡ് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ പുതിയ ബ്രൈഡൽ വേഷത്തിൽ അതിസുന്ദരിയായ ജാൻവി ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.

ഇളംപച്ചയും സ്വർണ്ണനിറവും കലർന്ന ലഹങ്കയും ചോളിയുമാണ് ജാൻവിയുടെ വേഷം. നെറ്റ് കൊണ്ടുള്ള ദുപ്പട്ടയും വസ്ത്രത്തിനു കൂടുത മാറ്റ് പകരുന്നു.ഒരു പരമ്പരാഗത വധുവിന്റെ വേഷത്തിലാണ് ജാൻവി എത്തിയത്. ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി നിരവധി ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.

https://www.instagram.com/p/CFfKUM3FGTw/?utm_source=ig_web_copy_link

അതേസമയം, അച്ഛൻ ബോണി കപൂറിനും സഹോദരി ഖുഷിക്കുമൊപ്പം ഇപ്പോൾ സെൽഫ് ക്വാറന്റീനിലാണ് ജാൻവി. ക്വാറന്റീൻ ദിനങ്ങളുടെ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. രാജ്കുമാർ റാവു പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ‘റൂഹി അഫ്സ’യാണ് ജാൻവിയുടെ പുതിയ ചിത്രം. ഹൊറർ-കോമഡി ചിത്രമായ ‘റൂഹി അഫ്സ’യിൽ ജാൻ‌വി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു.

https://www.instagram.com/p/CFfHVTnloNd/?utm_source=ig_web_copy_link

Read More: ‘ഹൃദയം നിറച്ച സമ്മാനം’- ആദ്യമായി വാങ്ങിയ പൾസർ ബൈക്ക് പരിഷ്‌കരിച്ച് നൽകി ഉണ്ണി മുകുന്ദന് ആരാധകരുടെ പിറന്നാൾ സർപ്രൈസ്

കാർത്തിക് ആര്യന്റെ നായികയായി ‘ദോസ്താന 2’ ലും ജാൻവി വേഷമിടുന്നു. അതിനൊപ്പം തന്നെ കരൺ ജോഹർ ഒരുക്കുന്ന പീരിയഡ് ഡ്രാമയായ തക്ത് എന്ന ചിത്രത്തിലും ഭാഗമാകുന്നുണ്ട്. രൺ‌വീർ സിംഗ്, വിക്കി കൗശൽ, അലിയ ഭട്ട്, കരീന കപൂർ, ഭൂമി പെദ്‌നേക്കർ, അനിൽ കപൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Story highlights- jhanvi kapoor’s bridal photoshoot