ആദ്യ ഇന്റർനാഷണൽ ആൽബം ഹിറ്റായി; ജി വി പ്രകാശിനെ ട്വിറ്ററിൽ ഫോളോ ചെയ്ത് ജസ്റ്റിൻ ബീബർ
സംഗീതസംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറിന്റെ ആദ്യ ഇന്റർനാഷണൽ സിംഗിൾ ‘ഹൈ ആൻഡ് ഡ്രൈ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എ ആർ റഹ്മാനും ധനുഷും ചേർന്നായിരുന്നു കോൾഡ് നൈറ്റ്സ് എന്ന ആൽബത്തിന്റെ ആദ്യ സിംഗിൾ പുറത്തിറക്കിയത്. ആൽബത്തിലെ ആദ്യ സിംഗിളിനായി കനേഡിയൻ പോപ്പ് ഗായിക ജൂലിയ ഗാർത്തയുമായാണ് ജി വി പ്രകാശ് ഒന്നിച്ചത്.
ആൽബം ശ്രദ്ധ നേടിയതോടെ ജസ്റ്റിൻ ബീബർ ട്വിറ്ററിൽ ജി വി പ്രകാശിനെ ഫോളോ ചെയ്യാൻ തുടങ്ങിയതാണ് സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തുന്നത്. എന്തായാലും ജി വി പ്രകാശ് ഇനിയും കൂടുതൽ ഇന്റർനാഷണൽ ആൽബങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല, പാട്ടിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന ജി വി പ്രകാശ് തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിനായും ഒരുങ്ങുകയാണ്.
Read More: ജീവിതപ്പാതിയെ ചേർത്തുപിടിച്ച് ജയസൂര്യ; ശ്രദ്ധനേടി സ്നേഹചിത്രം
റിക്കി ബർചെൽ സംവിധാനം ചെയ്യുന്ന ‘ട്രാപ് സിറ്റി’ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ജി വി പ്രകാശ് എത്തുന്നത്. ബ്രാൻഡൻ ടി ജാക്സൺ, ഡെന്നിസ് എൽഎ വൈറ്റ് എന്നിവർ അഭിനയിച്ച ചിത്രത്തിൽ ജി വി പ്രകാശിനൊപ്പം നെപ്പോളിയനും നിർണായക വേഷത്തിലുണ്ട്. ബ്രാൻഡൻ ടി ജാക്സണെ ആശുപത്രിയിൽ ചികിത്സിക്കുന്ന ഡോക്ടറായാണ് ജി വി പ്രകാശ് അഭിനയിക്കുന്നത്.
Story highlights- Justin Bieber follows music composer GV Prakash